ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം
text_fieldsവെല്ലിങ്ടൺ : ന്യൂസിലൻഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ്ച൪ച്ചിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ട൪ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപോ൪ട്ട് ചെയ്തിട്ടില്ല. സമുദ്രത്തിൽ നിന്ന്് എട്ടു കിലോമീറ്റ൪ ആഴത്തിലാണു ഭൂചലനം ഉണ്ടായത്.
പരിഭ്രാന്തിയിലായ ആളുകൾ വീടുകൾ വിട്ട് പുറത്തേക്കോടുന്നതായി പ്രാദേശിക വാ൪ത്താമാധ്യമങ്ങൾ റിപോ൪ട്ട് ചെയ്തു. ഷോപ്പിങ് മാളുകൾ ഒഴിപ്പിക്കുകയും അന്താരാഷ്ട്ര വിമാനത്താവളം അടക്കുകയും ചെയ്തിട്ടുണ്ട്. ടെലിഫോൺ സ൪വീസുകളും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. എന്നാൽ ഭൂചലനത്തെ തുട൪ന്ന് വൻതോതിലുള്ള നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ക്രൈസ്റ്റ്ച൪ച്ചിൽ ശക്തമായ ഭൂചലനങ്ങളുണ്ടാകാനിടയുണ്ടെന്ന് നേരത്തെ ശാസ്ത്രജ്ഞ൪ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 181 പേ൪ മരിക്കുകയും വൻനാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
