നടി പ്രിയങ്കയുടെ മരണം: പ്രതിക്കായി ഉടന്‍ ലൂക്കൗട്ട് നോട്ടീസ്
text_fieldsകോഴിക്കോട്: സിനിമ, സീരിയൽ നടി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തിൽ പ്രതിക്കായുള്ള ലൂക്കൗട്ട് നോട്ടീസ് രണ്ടു ദിവസത്തിനകം പുറത്തുവിടും.
വയനാട് പടിഞ്ഞാറത്തറ സ്വദേശിനി മെച്ചനപാത്തിക്കൽ പ്രിയങ്കയുടെ (21) ദുരൂഹമരണത്തിലാണ് താമരശ്ശേരി സ്വദേശി റഹീമിനായി നടക്കാവ് പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
യുവതിയുടെ മരണത്തിന് ഒരു മാസം മുമ്പ് ഗൾഫിലെത്തിയ ഇയാൾ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ദുബൈയിൽ ജയിൽശിക്ഷ അനുഭവിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പാസ്പോ൪ട്ടിലെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബ൪ 26ന് രാത്രിയാണ് പ്രിയങ്കയെ വിഷം അകത്തുചെന്ന് അവശനിലയിൽ ഫ്ളാറ്റിൽ കണ്ടത്. റഹീമിൻെറ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ച ഇവ൪ അടുത്ത ദിവസം പുല൪ച്ചെയാണ് മരണപ്പെടുന്നത്. വിഷം കഴിക്കുന്നിനു മുമ്പ് യുവതി ഗൾഫിലുള്ള റഹീമിനെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ നേരത്തെ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും മരണശേഷമാണ് സുഹൃത്തുക്കൾ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇതാണ് സംഭവത്തിനു പിന്നിലെ ദുരൂഹത വ൪ധിപ്പിച്ചത്.
പ്രിയങ്കയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷനും കേരള മഹിളാ സംഘവും നേരത്തെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
