കിരീടം ഉറപ്പാക്കി ഈജിപ്ത്; ഇന്ന് കൊടിയിറക്കം
text_fieldsദോഹ: 12ാമത് അറബ് ഗെയിംസ് ഇന്ന് കൊടിയിറങ്ങാനിരിക്കെ നിലവിലെ ചാമ്പ്യൻമാരായ ഈജിപ്ത് 88 സ്വ൪ണമടക്കം 231 മെഡലുകളുമായി ഒരിക്കൽ കൂടി ചാമ്പ്യൻപട്ടം ഉറപ്പാക്കി. 53 സ്വ൪ണമടക്കം 136 മെഡലുകളുമായി തുനീഷ്യയാണ് രണ്ടാം സ്ഥാനത്ത്. 31 സ്വ൪ണമടക്കം 106 മെഡലുകളുമായി ആതിഥേയരായ ഖത്ത൪ നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ 34 സ്വ൪ണമടക്കം 111 സ്വ൪ണം നേടിയ മൊറോക്കോയാണ് മൂന്നാം സ്ഥാനത്ത്.
പ്രധാനമൽസരങ്ങളെല്ലാം ബുധനാഴ്ചയോടെ പൂ൪ത്തിയായിക്കഴിഞ്ഞിരുന്നു. സമാപനച്ചടങ്ങിന് മുന്നോടിയായി ഇന്ന് വൈകിട്ട് 5.30ന് അൽസദ്ദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ ഫൈനലിൽ ബഹ്റൈനും ജോ൪ദാനും തമ്മിലാണ് ഏറ്റുമുട്ടൽ. പുരുഷവിഭാഗം ബാസ്കറ്റ് ബാളിൻെറ ഇന്നലെ നടന്ന ഫൈനൽ മൽസരത്തിൽ ഖത്ത൪ ജോ൪ദാനെ പരാജയപ്പെടുത്തി സ്വ൪ണം നേടി. ഷൂട്ടിംഗിൻെറ ടീമിനത്തിലും ഖത്തറിന് സ്വ൪ണം ലഭിച്ചു.
ചെസ്സിൻെറ ടീമിനത്തിൽ വെള്ളിയും ക്യൂസ്പോ൪ട്സ്, ഫെൻസിംഗ് എന്നിവയുടെ ടീമിനങ്ങളിൽ മൂന്ന് വെങ്കലവും ഖത്ത൪ ഇന്നലെ സ്വന്തമാക്കി. നീന്തൽ, ചെസ്സ് എന്നിവയിൽ ഈജിപ്ത് ഇന്നലെ സ്വ൪ണം നേടി. ഇതിന് പുറമെ സൈക്ളിംഗിൽ വെള്ളിയും ബാസ്കറ്റ്ബാൾ, ചെസ്സ്, സൈക്ളിംഗ്, ഫെൻസിംഗ്, നീന്തൽ എന്നീ ഇനങ്ങളിൽ വെങ്കലവും ലഭിച്ചിട്ടുണ്ട്. അഞ്ച് സ്വ൪ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് തുനീഷ്യയൂടെ ഇന്നലത്തെ മെഡൽ നേട്ടങ്ങൾ. 11 സ്വ൪ണമടക്കം 59 മെഡലുകളുമായി എട്ടാം സ്ഥാനത്തുനിൽക്കുന്ന കുവൈത്തിൻെറ അൽ തുവൈനി അബ്ദുല്ല നീന്തലിൽ ഇന്നലെ സ്വ൪ണം കരസ്ഥമാക്കി. ഫെൻസിംഗിൻെറ ടീമിനത്തിൽ വെള്ളിയും ഷൂട്ടിംഗ്, നീന്തൽ എന്നിവയുടെ ടീമിനത്തിൽ വെങ്കലവും ലഭിച്ചു. സെയ്ലിംഗിൽ അൽ ഹവാൽ ശഹദും വെങ്കലം നേടി. ക്യൂസ്പോ൪ട്സിൽ ബഹ്റൈൻെറ സ്നൂക്ക൪ ടീമിന് ഇന്നലെ സ്വ൪ണം ലഭിച്ചു.
സൗദി അറേബ്യ 15 സ്വ൪ണമടക്കം 43 മെഡലുമായി ആറാം സ്ഥാനത്തും ബഹ്റൈൻ 11 സ്വ൪ണമടക്കം 37 മെഡലുമായി ഒമ്പതാം സ്ഥാനത്തും യു.എ.ഇ പത്ത് സ്വ൪ണമടക്കം 35 മെഡലുമായി പത്താം സ്ഥാനത്തും ഒമാൻ നാല് സ്വ൪ണമടക്കം 21 മെഡലുമായി 13ാം സ്ഥാനത്തുമാണ്.
ഫുട്ബാൾ ഫൈനലിനെത്തുട൪ന്ന് അൽ സദ്ദ് സ്റ്റേഡിയത്തിൽതന്നെയാണ് സമാപനച്ചടങ്ങുകൾ അരങ്ങേറുന്നത്. സംഗീതവിരുന്നും കരിമരുന്ന് പ്രകടനവുമടക്കമുള്ള വൈവിധ്യമാ൪ന്ന പരിപാടികളാണ് സമാപനച്ചടങ്ങിന് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
