ഡോക്ടര്‍മാരുടെ ലൈസന്‍സ് ചട്ടങ്ങള്‍ പുനഃപരിശോധിക്കുന്നു; ഇളവിന് സാധ്യത
text_fieldsദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന ഡോക്ട൪മാ൪ക്കും ആതുരശുശ്രൂഷാ രംഗത്ത് പ്രവ൪ത്തിക്കുന്ന മറ്റുള്ളവ൪ക്കും ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പുനഃപരിശോധിച്ചുവരികയാണെന്ന് സുപ്രീം ആരോഗ്യ കൗൺസിലിലെ (എസ്.സി.എച്ച്) ഹെൽത്ത്കെയ൪ ക്വാളിറ്റി മാനേജ്മെൻറ് വകുപ്പ് ഡയറക്ട൪ ഡോ. ജമാൽ റാഷിദ് അൽ ഖൻജി പറഞ്ഞു.
ചട്ടങ്ങളുടെ സങ്കീ൪ണത ഒഴിവാക്കാനും അതേസമയം, ഡോക്ട൪മാരടക്കമുള്ളവരുടെ പ്രവ൪ത്തനങ്ങൾക്ക്മേൽ കൂടുതൽ ഫലപ്രദമായ നിരീക്ഷണം ലക്ഷ്യമിട്ടുമാണ് ചട്ടങ്ങൾ പുനഃപരിശോധിക്കുന്നതെന്ന് ഡോ. ജമാൽ റാഷിദ് വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ ക്ളിനിക്കുകൾക്കും ഡോക്ട൪മാ൪ക്കും അനുകൂലമായ ചില ഇളവുകൾ ചട്ടങ്ങളിൽ പ്രതീക്ഷിക്കാം. ഡോക്ട൪മാരുടെ ലൈസൻസിൻെറ കാലാവധി ഒരു വ൪ഷത്തിൽ നിന്ന് രണ്ട് വ൪ഷമാക്കണമെന്നതടക്കമുള്ള നി൪ദേശങ്ങൾ ഇതിൻെറ ഭാഗമായി പരിഗണനയിലുണ്ട്. അതേസമയം, ആരോഗ്യമേഖലയിലെ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിലവാരം ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
എസ്.സി.എച്ചിലെ മെഡിക്കൽ ലൈസൻസിംഗ് വകുപ്പിന് (എം.എൽ.ഡി) പകരം നിലവിൽ വരുന്ന ഖത്ത൪ കൗൺസിൽ ഫോ൪ ഹെൽത്ത് പ്രാക്ടീഷണേഴ്സ് (ക്യു.സി.എച്ച്.പി) ആയിരിക്കും ഇനി മുതൽ സ്വകാര്യ മേഖലയിലും സ൪ക്കാ൪ മേഖലയിലുമുള്ള ഡോക്ട൪മാ൪ക്കടക്കം ലൈസൻസ് നൽകുക. നിലവിൽ എം.എൽ.ഡിയാണ് സ്വകാര്യ ഡോക്ട൪മാ൪ക്കും ക്ളിനിക്കുകൾക്കും ലൈസൻസ് നൽകിവരുന്നത്. കൗൺസിൽ നിലവിൽ വരുന്നതോടെ സ൪ക്കാ൪, സ്വകാര്യ മേഖലകളിലെ ഡോക്ട൪മാ൪ക്കും ആശുപത്രികൾക്കുമുള്ള ലൈസൻസിംഗ് ഒരു സംവിധാനത്തിന് കീഴിലാകും. ആശുപത്രികൾക്കും ഡോക്ട൪മാ൪ക്കുമെതിരായ പരാതികൾ പരിശോധിക്കാനും ഡോക്ട൪മാരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും നി൪ദിഷ്ട കൗൺസിലിന് അധികാരമുണ്ട്.
നിലവിൽ പൊതുമേഖലയിലെ എല്ലാ ആശുപത്രികൾക്കും ലൈസൻസ് നൽകുന്നതിന് ഹമദ് മെഡിക്കൽ കോ൪പറേഷന് (എച്ച്.എം.സി) സ്വന്തം സംവിധാനമുണ്ട്. നി൪ദിഷ്ട കൗൺസിൽ പൂ൪ണമായും പ്രവ൪ത്തന സജ്ജമാകുന്നതുവരെ ഈ സംവിധാനം തുടരും.
കൗൺസിലിൽ നിന്നുള്ള ലൈസൻസില്ലാതെ സ്വകാര്യ മേഖലയിലും സ൪ക്കാ൪ മേഖലയിലും പ്രവ൪ത്തിക്കാൻ ഡോക്ട൪മാരെയോ ആശുപത്രികളെയോ അനുവദിക്കില്ളെന്ന് ഡോ. ജമാൽ റാഷിദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
