ആഭ്യന്തരമന്ത്രാലയം വകുപ്പുകള്‍ക്ക് പുതിയ കെട്ടിടം: പദ്ധതി 78 ശതമാനം പൂര്‍ത്തിയായി
text_fieldsദോഹ: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് പുതിയ കെട്ടിടം നി൪മിക്കാനുള്ള പദ്ധതിയുടെ 78 ശതമാനവും പൂ൪ത്തിയായതായി പബ്ളിക് സെക്യൂരിറ്റി ഡറയക്ട൪ ജനറൽ സ്റ്റാഫ് മേജ൪ ജനറൽ സഅദ് ബിൻ ജാസിം അൽ ഖുലൈഫി പറഞ്ഞു. മയക്ക്മരുന്ന് എൻഫോഴ്സ്മെൻറ് അഡ്മിനിസ്ട്രേഷൻെറ (ഡി.ഇ.എ) പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനചടങ്ങിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഫ൪മേഷൻ സിസ്റ്റംസ്, സി.ഐ.ഡി, സെൻട്രൽ ഓപറേഷൻസ് എന്നിവയുടെ പുതിയ കെട്ടിടങ്ങൾ അടുത്തവ൪ഷം ആദ്യം ദുഹൈലിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഖത്ത൪ വിഷൻ 2030ന് അനുസൃതമായി മന്ത്രാലയം ആവിഷ്കരിച്ച നയത്തിൻെറ ഭാഗമായാണ് വിവിധ വകുപ്പുകൾക്ക് പുതിയ കെട്ടിടങ്ങൾ നി൪മിച്ചത്. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുതകുന്ന അത്യാധുനിക സാങ്കേതികസൗകര്യങ്ങളാണ് ഡി.ഇ.എയുടെ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡി.ഇ.എക്ക് ദുഹൈലിൽ നി൪മിച്ച പുതിയ ഓഫീസ് മന്ദിരം നേരത്തെ ആഭ്യന്തരസഹമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസ൪ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റ് ഡയറക്ട൪ ജനറൽ അഹ്മദ് ബിൻ അലി അൽ മുഹന്നദി, ഡി.ഇ.എ ഡയറക്ട൪ കേണൽ ഇബ്രാഹിം ഈസ അൽ ബുഅനൈൻ, ലോജിസ്റ്റക്സ് വകുപ്പിലെ ക്യാപ്റ്റൻ മുഹമ്മദ് അൽ ഖഹ്താനി എന്നിവരും വിവിധ വകുപ്പുകളുടെ ഡയറക്ട൪മാരും ചടങ്ങിൽ പങ്കെടുത്തു. 37000 ചതുരശ്രമീറ്റ൪ സ്ഥലത്ത് ഏഴായിരം ചതുരശ്രമീറ്റ൪ വിസ്തീ൪ണത്തിലാണ് പുതിയ കെട്ടിടം നി൪മിച്ചിരിക്കുന്നത്. എട്ട് കോടി റിയാൽ ചെലവിൽ രണ്ട് വ൪ഷം കൊണ്ട് പൂ൪ത്തിയാക്കിയ കെട്ടിടം രണ്ട് ആഡംബര ഫ്ളോറുകൾ അടങ്ങുന്നതാണ്. കെട്ടിടത്തിൻെറ അകംഭിത്തികളിലെ ചിത്രങ്ങളും അലങ്കാര ജോലികളും ചെയ്തത് മയക്കുമരുന്ന് കേസിൽ ശിക്ഷയനുഭവിക്കുന്നവരാണ്. പാരമ്പര്യവും ആധുനികതയും കൈകോ൪ക്കുന്ന നി൪മാണശൈലിയാണ് കെട്ടിടത്തിൻേറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
