Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതൊഴില്‍ പ്രശ്നങ്ങളെ...

തൊഴില്‍ പ്രശ്നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ പ്രവാസികള്‍ സമീപിക്കണം -ഹംസ അബ്ബാസ്

text_fields
bookmark_border
തൊഴില്‍ പ്രശ്നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ പ്രവാസികള്‍ സമീപിക്കണം -ഹംസ അബ്ബാസ്
cancel

റിയാദ്: ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ സ്വാഭാവിക പ്രതിഭാസമാണെന്നും പ്രവാസികൾ പരിഭ്രാന്തരാകാതെ യാഥാ൪ഥ്യബോധത്തോടെ അതിനെ സമീപക്കണമെന്നും ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ ഹംസ അബ്ബാസ് ഓ൪മപ്പെടുത്തി. യൂത്ത് ഇന്ത്യ ഇവിടെ സംഘടിപ്പിച്ച ‘പ്രവാസി തൊഴിൽ പ്രശ്നങ്ങൾ: ആശങ്കകളും പ്രതിവിധികളും’ എന്ന സെമിനാ൪ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് ലോകത്ത് മാത്രമല്ല, അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തൊഴിലില്ലായ്മാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സ്വയം തൊഴിൽ കണ്ടെത്താനുള്ള പൗരൻമാരുടെ മൗലികാവകാശത്തിന് മേൽ കോ൪പറേറ്റ് ഭീമൻമാ൪ കടന്നുകയറ്റം നടത്തിയതാണ് തൊഴിലില്ലായ്മയുടെ തോത് കൂട്ടിയത്. ബ്രിട്ടീഷ് മേൽക്കോയ്മക്ക് ശേഷം ഇന്ത്യയുടെ മനുഷ്യവിഭവം ഫപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയാതെ പോയത് ഇവിടെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം വ൪ധിക്കാൻ ഇടവരുത്തിയിട്ടുണ്ട്. എന്നാൽ രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയുന്ന കരാറുകളിലാണ് ഗൾഫ് പ്രവാസികളെന്നും ഇവിടെനിന്ന് ആ൪ജിക്കുന്ന കഴിവും പരിചയവും ഉപയോഗപ്പെടുത്തി ഫലപ്രദവും ക്രിയാത്മകവുമായ തൊഴിൽ മേഖല കണ്ടെത്തുകയാണ് ബുദ്ധിയെന്നും അദ്ദേഹം ഓ൪മിപ്പിച്ചു. അതേസമയം നാട്ടിലെ ചതിക്കുഴികളിലും തട്ടിപ്പുകളിലും പെടാതിരിക്കാൻ പ്രവാസികളുടെ കൂട്ടായ ശ്രമം ആവശ്യമാണെന്നും അദ്ദേഹം ഉണ൪ത്തി.
തിരിച്ചുപോയാലും രാജ്യത്ത് ഒട്ടേറെ അവസരങ്ങൾ ഉണ്ടെന്നും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സംസ്ഥാന സ൪ക്കാറിൻെറ സഹായം തേടാവുന്നതാണെന്നും മുഖ്യാതിഥിയായ നോ൪ക്ക റൂട്ട്സ് സൗദി കൺസൾട്ടൻറ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. രണ്ട് വ൪ഷത്തെ കരാറിൽ തൊഴിൽ തേടിയെത്തിയവ൪ തിരിച്ചുപോകാൻ ബാധ്യസ്ഥരാണ്്. ഇത് എളുപ്പവും ഫലപ്രദവുമാക്കാനുള്ള ശ്രമങ്ങൾ ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം നി൪ദേശിച്ചു. ഇന്ത്യൻ എംബസി, പ്രവാസികാര്യ വകുപ്പ് തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കൊട്ടുകാട് സദസ്സിന് പരിചയപ്പെടുത്തി.സൗദിയിൽ 70 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുമ്പോൾ 10 ലക്ഷം സ്വദേശികൾ മാത്രമാണ് തൊഴിൽ രഹിതരായി കഴിയുന്നത്. ഇവരുടെ തൊഴിൽ ഉറപ്പ് വരുത്തുക മാത്രമാണ് നിതാഖാത്ത്, ഹാഫിസ്, താഖത്ത്, ലിഖാആത് തുടങ്ങിയ പദ്ധതികളിലൂടെ സ൪ക്കാ൪ ലക്ഷ്യമിടുന്നതെന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ച ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട൪ കെ.കെ.എ അസീസ് വിശദീകരിച്ചു. പുതിയ തൊഴിൽ അവസരങ്ങൾകൂടി കണക്കിലെടുക്കുമ്പോൾ വിദേശ തൊഴിലാളികളുടെ ആശങ്ക അസ്ഥാനത്താണെന്നും കണക്കുകളുടെ വെളിച്ചത്തിൽ അദ്ദേഹം വ്യക്തമാക്കി. വിദേശികളെ പുറത്താക്കാനോ തൊഴിൽ രംഗത്ത് വിലക്കേ൪പ്പെടുത്താനോ സ൪ക്കാ൪ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി പ്രശ്നങ്ങളിൽ ഭൂരിപക്ഷവും സ്വയം സൃഷ്ടിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ പരിഹാരം സ്വന്തത്തിൽനിന്ന് തുടങ്ങണമെന്നും ‘ഗൾഫ് മാധ്യമം’ സെക്രട്ടറി അസ്ഹ൪ പുള്ളിയിൽ പറഞ്ഞു. കേന്ദ്ര സംസ്ഥാന സ൪ക്കാറുകളിൽ നിന്ന് പ്രവാസികൾക്ക് ആവശ്യമായ പരിഗണനയും മാ൪ഗ നി൪ദേശങ്ങളും ഉറപ്പുവരുത്താൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും ഇക്കാര്യത്തിൽ ഫിലിപ്പീൻസ് അധികൃത൪ പ്രവാസികൾക്ക് നൽകുന്ന പരിഗണന ഒരു പരിധിവരെ മാതൃകയാക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ക്ളാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ ചാപ്റ്റ൪ പ്രസിഡൻറ് സദ്റുദ്ദീൻ കിഴിശ്ശേരി അധ്യക്ഷനായിരുന്നു. ശറഫുദ്ദീൻ കവിത ആലപിച്ചു. അവിനാഷ് മൂസ സ്വാഗതവും എ.പി .ഖമറുദ്ദീൻ നന്ദിയും പറഞ്ഞു. ബഷീ൪ രാമപുരം ഖു൪ആനിൽ നിന്ന് അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story