Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവൈദ്യവും ഒരു ബിസിനസ്!

വൈദ്യവും ഒരു ബിസിനസ്!

text_fields
bookmark_border
വൈദ്യവും ഒരു ബിസിനസ്!
cancel

ബിസിനസ് എന്ന വാക്കിന് സാമ്പത്തിക ശാസ്ത്രത്തിൽ എന്തൊക്കെ നി൪വചനങ്ങൾ കൊടുത്തിരിക്കാമെങ്കിലും അതിനപ്പുറത്തും ചിലതുണ്ട് എന്നാണ് ചുറ്റുപാടുകളിൽ കാണാൻ കഴിയുന്ന (അതിലേറെ കാണപ്പെടാത്ത) ചലനങ്ങൾ നൽകുന്ന പാഠം. മൃതദേഹങ്ങൾവരെ വിൽപനച്ചരക്കാക്കുന്ന ഒരു മാനസികാവസ്ഥയിൽ, വിൽക്കാനായി ഇനി എന്തുണ്ട് ബാക്കി എന്ന ചോദ്യം പ്രസക്തമാണ്. എങ്ങനെയും നാലുകാശുണ്ടാക്കുക എന്ന അതിമോഹത്തിനിടയിൽ ചവിട്ടിമെതിക്കപ്പെടാത്ത മൂല്യങ്ങൾ ഒന്നുമില്ല എന്നേടത്താണ് കാര്യങ്ങൾ എത്തിപ്പെട്ടിരിക്കുന്നത്. ജീവകാരുണ്യ പ്രവ൪ത്തനം എന്ന അതിമഹത്തായ മേഖലവരെ ഇന്ന് കള്ളക്കച്ചവടത്തിൻെറ കേളീരംഗമായി മാറി എന്നറിയുമ്പോൾ ശ്വാസമടക്കിപ്പിടിച്ചേ അത് കേൾക്കാനാവൂ. നെറികേടുകളും കപടതന്ത്രങ്ങളും നെയ്തുകൂട്ടുന്ന വലക്കണ്ണിയിൽ അകപ്പെട്ട് ജനങ്ങളുടെ ആരോഗ്യ-സംരക്ഷണ സംവിധാനങ്ങൾ അംഗ വിഹീനമാകുന്ന അനുഭവങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ഗൗരവമേറിയ സംസാരവിഷയമായതിൻെറ കഥകളാണ് കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നത്.


അവയവദാനം മുതൽ രക്തദാനം വരെയുള്ള പുണ്യക൪മത്തിൻെറ മറവിൽ നടക്കുന്ന തട്ടിപ്പുകൾ ഇന്നൊരു വാ൪ത്തയല്ലാതായി മാറിയിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ഒന്നോ രണ്ടോ വിഷയത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല ഈ രംഗത്തെ പിന്നാമ്പുറ കളികൾ എന്നതിന്, ഇന്ത്യയടക്കം പൗരസ്ത്യ-പാശ്ചാത്യ വ്യത്യാസമില്ലാതെ രാഷ്ട്രങ്ങൾ നടത്തിയ വേ൪തിരിച്ചുള്ള അന്വേഷണങ്ങൾ വിവരം തരുന്നു.
മെഡിക്കൽ ഇൻഷുറൻസിൻെറ പേരിലാണ് ആഗോളതലത്തിൽ ഏറ്റവും വലിയ ‘മുച്ചീട്ടു’കളി നടക്കുന്നത്. ഇവിടെനിന്ന് താഴോട്ടിറങ്ങിയാൽ ആശുപത്രിക്കകത്തും പുറത്തുമുള്ള ബില്ലിങ്ങിൽവരെ വ്യാപിച്ചുകിടക്കുന്ന കള്ളക്കണക്കിൻെറ മൊത്ത സംഖ്യ കോടികൾ വരും. നിരന്തരം പിന്തുട൪ന്നുകൊണ്ടുള്ള കുറ്റമറ്റ പഠനം നടത്തിയെന്ന് അധികൃത൪ക്കുപോലും അവകാശപ്പെടാനാവുന്നില്ളെങ്കിലും ഇൻഷുറൻസ് തട്ടിപ്പ് വ൪ഷംതോറും 10 മുതൽ 15 വരെ ശതമാനം കൂടിക്കൊണ്ടിരിക്കുന്നതായി കിട്ടിയേടത്തോളം വിവരംവെച്ച് അനുമാനിക്കാനാവും. വ്യാജ പാസ്പോ൪ട്ട് റാക്കറ്റ് കണക്കെ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ചോ൪ത്തിയെടുത്ത് ഇൻഷുറൻസ് തുക കൈക്കലാക്കുന്ന ഗൂഢസംഘങ്ങളുടെ പ്രവ൪ത്തനം വ്യാപകമാണത്രെ. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി പിടികിട്ടാപ്പുള്ളിയായി മറഞ്ഞിരിക്കുന്ന (അതോ മരിച്ചുപോയോ?) സുകുമാരക്കുറുപ്പ് നടത്തിയ ഇൻഷുറൻസ് ‘നിധിവേട്ട’യുടെ അപസ൪പ്പക കഥ നമുക്ക് മറക്കാറായിട്ടില്ല.


എല്ലാ സംഭവങ്ങളും ഇത്തരത്തിലല്ളെങ്കിലും വിഹിതവും വ്യവസ്ഥാപിതവുമായ മാ൪ഗത്തിലേതിനേക്കാൾ ക്രമരഹിതവും അന൪ഹവുമായ ചാലിലൂടെയാണ് സഹായധനം ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നത് ത൪ക്കമറ്റ കാര്യമാണ്. മൂന്നു വ൪ഷം മുമ്പ് ലോകാരോഗ്യ സംഘടന തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 5.7 ലക്ഷം കോടി അമേരിക്കൻ ഡോളറാണ് ജനങ്ങളുടെ ആരോഗ്യത്തിനുവേണ്ടി വിവിധ സ൪ക്കാറുകൾ ചെലവിടുന്ന പൊതുപണത്തിൻെറ മൊത്തക്കണക്ക്. വ൪ഷംതോറും ഏഴു മുതൽ എട്ടുവരെ ശതമാനം വ൪ധന പ്രതീക്ഷിക്കുന്ന ഈ വൻതുകയുടെ 40 ശതമാനമെങ്കിലും ആതുര സേവനത്തിന് ഉപകാരപ്പെടാതെ തട്ടിമാറ്റപ്പെടുന്നു എന്നു പറയുമ്പോൾ എന്തു മാത്രം ഗുരുതരമല്ല വൈദ്യസേവനയുടെ മറവിൽ നടക്കുന്ന മാഫിയാ സംസ്കാരം!


മരുന്നിന് അമിത ചാ൪ജ് ഈടാക്കുക, ആവശ്യമില്ലാത്ത മരുന്ന് കുറിച്ചുകൊടുക്കുക, അനാവശ്യമായ ചികിത്സയും പരിശോധനയും അടിച്ചേൽപിക്കുക, കിടത്തിചികിത്സ ആവശ്യമല്ലാത്തവരെയും അതിന് നി൪ബന്ധിക്കുക, ഡിസ്ചാ൪ജ് നീട്ടിക്കൊണ്ടുപോവുക, നൽകിയിട്ടില്ലാത്ത മരുന്നും സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുക (ഓപറേഷൻ ടേബ്ളിലാണ് ഇത് ഏറെയും നടക്കുന്നത്) എന്നിവയാണ് മെഡിക്കൽ ബില്ലിൻെറ മറവിൽ നടക്കുന്ന തിരിമറികൾ. ജനങ്ങളുടെ ജീവൻകൊണ്ട് കളിക്കുന്ന, മാലാഖമാ൪ മാത്രം വിഹരിക്കുന്ന ഒരു ലോകത്ത് അതിക്രമിച്ചുകയറിയ ചെകുത്താന്മാരുടെ ആധിപത്യം എത്രത്തോളം എന്ന് ബോധവാന്മാരാക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്കുകൾ. നികുതിവെട്ടിപ്പ് കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്പത്തിക കുറ്റമായി അമേരിക്കയിൽ ആരോഗ്യ ഇൻഷുറൻസ് ഇടപാട് മാറിക്കഴിഞ്ഞിരിക്കുകയാണത്രെ. പാശ്ചാത്യ നാടുകളിൽ ഇൻഷുറൻസ് തട്ടിപ്പ് ഒരു വലിയ വ്യവസായംകണക്കെ തഴച്ചുവള൪ന്നതായാണ് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നത്.

നമ്മുടെ നാട്ടിൽ പോക്കറ്റടിയിൽ പ്രാവീണ്യം നേടിയെടുക്കുന്ന മാതിരി സമ൪ഥമായി ഇൻഷുറൻസ് തട്ടിപ്പ് വിദഗ്ധരെ വാ൪ത്തെടുക്കുന്ന അണ്ട൪ഗ്രൗണ്ട് പരിശീലക൪ ഉണ്ടെന്ന് അധികൃത൪ തന്നെ സമ്മതിക്കുമ്പോൾ ഇത് വെറും പുറംകളിയല്ല എന്ന് വ്യക്തം.
ആസൂത്രിതമായി വാഹനാപകടങ്ങൾ ഉണ്ടാക്കുക, സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുക, ജംഗമവസ്തുക്കൾ തട്ടിപ്പറിക്കുക എന്നിവയെല്ലാം ഉടമകൾക്കുവേണ്ടി കമീഷൻ അടിസ്ഥാനത്തിൽ ചെയ്തുകൊടുക്കുന്ന റെഡിമെയ്ഡ് സംഘങ്ങൾ അവിടങ്ങളിലെ നിത്യകാഴ്ചയാണ്. നമ്മുടെ നാട്ടിലെ സ്ഥിതി ഇത്രത്തോളം വഷളായിട്ടില്ല എന്ന് സമാധാനിക്കാൻ തൽക്കാലം അവസരം നൽകിയേക്കാമെങ്കിലും അടിയന്തര ചികിത്സ ആവശ്യപ്പെടുന്ന തരത്തിലുള്ള ‘ഹൃദയമിടിപ്പു’കളാണ് മുഴങ്ങിക്കേൾക്കുന്നത്. എല്ലാം ലാഭച്ചേത ചിന്തയിൽ സ്വാധീനിക്കപ്പെട്ട് കച്ചവടക്കണ്ണിലൂടെ മാത്രം കാണാൻ ശ്രമിക്കുമ്പോൾ അത് എന്തിന് വൈദ്യവിദ്യയെ മാത്രം പിടികൂടാതിരിക്കണം! ചികിത്സ ആദ്യം വേണ്ടത് മനോഭാവത്തിനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story