Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാടകകൃത്ത് പി.എം....

നാടകകൃത്ത് പി.എം. ആന്‍റണി അന്തരിച്ചു

text_fields
bookmark_border
നാടകകൃത്ത് പി.എം. ആന്‍റണി അന്തരിച്ചു
cancel

ആലപ്പുഴ: പുരോഗമന നാടക പ്രസ്ഥാനത്തിന് ഏറെ സംഭാവനകൾ നൽകിയ പ്രശസ്ത നാടകകൃത്ത് പി.എം. ആൻറണി (61) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ. ആലപ്പുഴ മംഗലം കാഞ്ഞിരംചിറ പള്ളിക്കതയ്യിൽ വീട്ടിൽ മാ൪ഷലിൻെറയും മറിയത്തിൻെറയും മകനാണ്.


‘ക്രിസ്തുവിൻെറ ആറാം തിരുമുറിവ്’ എന്ന വിവാദ നാടകത്തിലൂടെ കേരളത്തിലെ നാടകവേദികളെയും സാംസ്കാരിക പ്രസ്ഥാനങ്ങളെയും ഇളക്കിമറിച്ച നാടകകൃത്തായിരുന്നു. മതമേലധ്യക്ഷന്മാരുടെയും ക്രിസ്തീയ സഭകളുടെയും അപ്രീതിക്ക് പാത്രമായ ആൻറണിയുടെ നാടകത്തിന് കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും നിരോധം ഏ൪പ്പെടുത്തിയിരുന്നു. അവസാനം ഹൈകോടതിവരെ നാടകം നിരോധിച്ചു.


കണ്ണുകൾ അദ്ദേഹത്തിൻെറ ആഗ്രഹപ്രകാരം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് ദാനംചെയ്തു. ഭാര്യ: ഗ്രേസി. മക്കൾ: അജിത, അനിൽ, ആസാദ്, അനു. മരുമകൻ: പ്രദീപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story