കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നത് സൌന്ദര്യത്തെ ബാധിക്കുമെന്ന് കരുതുന്നവരും അതൊരു അസൌകര്യമായി കണക്കാക്കുന്നവരും ഏറെയാണ് നമ്മുടെ നാട്ടിൽ. അമ്മയുടെ പാലാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് അഭ്യസ്തവിദ്യരായ തലമുറയെ ഇടക്കിടെ പരസ്യങ്ങളും മറ്റും വഴി ഓ൪മിപ്പിക്കേണ്ടി വരുന്നതും അതുകൊണ്ടു തന്നെ. പാലൂട്ടുന്നത് കുഞ്ഞിന്റെ വള൪ച്ചക്ക് മാത്രമല്ല ആരോഗ്യപ്രദമായ ഭാവിക്കും വളരെ നല്ലതാണ്.
മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് പ്രമേഹം പോലുള്ള രോഗങ്ങൾ പിടിപെടാനും അമിത ഭാരമുള്ളവരാകാനുമുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 9, 18, 36 മാസം പ്രായമുള്ള 330 കുട്ടികളിലാണ് പഠനം നടന്നത്.
മുലപ്പാൽ കുടിക്കുന്നത് കുട്ടികളിൽ രക്തത്തിലെ വള൪ച്ചയുടെ ഹോ൪മോണായ ഐജിഎഫ് ^ 1ന്റെ അനുപാതത്തെ നിയന്ത്രിക്കുന്നു. അതിനാൽ ഇത്തരം കുട്ടികളുടെ വള൪ച്ച താരതമ്യേന മന്ദഗതിയിലായിരിക്കും. ഒരോ തവണ മുലയൂട്ടുമ്പോഴും കുട്ടികളിൽ ഹോ൪മോൺ നിരക്ക് കുറയുന്നു. ഇതോടൊപ്പം ഭാവിയിൽ പൊണ്ണത്തടിയൻമാരാകാനുള്ള സാധ്യതയും കുറയുന്നു. മുലപ്പാൽ കുടിക്കുന്ന കുട്ടികൾ മറ്റ് ബേബിഫുഡുകൾ കഴിക്കുന്നവരേക്കാൾ ഭാരക്കുറവുള്ളവരായിരിക്കും. അതേ സമയം എത്രസമയം പാലൂട്ടുന്നു എന്നതും 18 മാസമാകുമ്പോഴുള്ള അവരുടെ തൂക്കവും ഇതോട് ബന്ധപ്പെട്ട് കിടക്കുന്നു.
മാത്രമല്ല നിറയെ സ്നേഹവും കൂടി ചേ൪ത്താണ് ഒരമ്മ കുഞ്ഞിനെ പാലൂട്ടുന്നത്. പാൽ കുടിക്കുമ്പോഴാണ് കുഞ്ഞ് അമ്മുയോട് ഏറ്റവും ചേ൪ന്ന് നിൽക്കുന്നതും. അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം പോലും അന്നേരം അവനറിയാൻ കഴിയും. സ്നേഹം നിറഞ്ഞ ആരോഗ്യദ്രമായ ഒരു ഭാവി കുഞ്ഞിന് സമ്മാനിക്കാൻ ഏറ്റവും നല്ല മാ൪ഗമാണിത്. അതുകൊണ്ട് പാലൂട്ടാൻ മടികാണിക്കുന്നവ൪ ഓ൪ക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുന്ദരമായ ഭാവിക്ക് വേണ്ടിയാണ് നാം നെട്ടോട്ടമോടുന്നത്. നമ്മുടെ കയ്യിലെ അമൃത് ഉപേക്ഷിച്ച് അങ്ങാടിയിലെ പാഷാണം കുഞ്ഞിന് നൽകാതിരിക്കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2011 5:01 PM GMT Updated On
date_range 2011-12-22T22:31:59+05:30കുഞ്ഞിനെ പാലൂട്ടി വളര്‍ത്തൂ.......
text_fieldsNext Story