അതിര്‍ത്തിയില്‍ ജനജീവിതം വീണ്ടും നിശ്ചലമായി
text_fieldsപുനലൂ൪: മുല്ലപ്പെരിയാ൪ പ്രശ്നം ഉയ൪ത്തിപ്പിടിച്ച് തമിഴ്നാട് അതി൪ത്തിയിൽ ചില സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നത് ജനജീവിതത്തെ ബാ ധിക്കുന്നു. മൂന്നുദിവസമായി തുടരുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ഉണ്ടായിട്ടില്ല. ഇരുകൂട്ടരിലും ഉയ൪ന്ന ഭയാശങ്കകളും വിശ്വാസമില്ലായ്മയും അനിശ്ചിതാവസ്ഥ രൂക്ഷമാക്കുന്നു.
തിങ്കളാഴ്ച പുളിയറയിൽ തമിഴ്നാട്ടിലെ സ൪വകക്ഷിസംഘം നടത്തിയ ഉപരോധം ഇരുജനതക്കിടയിലും കൂടുതൽ അകൽച്ച സൃഷ്ടിച്ചു. കേരളത്തിൻെറ കിഴക്കൻമേഖലയിൽ തമിഴ൪ ആക്രമിക്കപ്പെടുന്നതായി വ്യാജപ്രചാരണം ചെങ്കോട്ടയിലും പുളിയറയിലും തൽപരകക്ഷികൾ പ്രചരിപ്പിച്ച് മലയാളികൾക്കുനേരെയുള്ള ആക്രമത്തിന് വഴിമരുന്നിടുന്നു.
കേരളത്തേയും തമിഴ്നാടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 744 ൽ മൂന്ന് ദിവസമായി ചരക്ക് നീക്കം നിശ്ചലമാണ്. ഉപ്പുതൊട്ട് ക൪പ്പൂരം വരെ വന്നുകൊണ്ടിരുന്ന ഈ പാതയിൽ അവശ്യസാധനങ്ങൾപോലും കൊണ്ടുവരുന്നില്ല. മലയാളികൾക്കെതിരെ ഇത്തരത്തിൽ ഉപരോധമാണ് തമിഴ൪ ലക്ഷ്യംവെച്ചതും.
ബുധനാഴ്ച ചെങ്കോട്ടയിൽ വൈക്കോയുടെ പാ൪ട്ടിക്കാരുടെ ഉപരോധ സമരം മുന്നിൽകണ്ട് അതി൪ത്തി അടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് സ്വീകരിച്ചത്. ശബരിമല തീ൪ഥാടകരുടേത് ഒഴികെയുള്ള എല്ലാ വാഹനങ്ങളും പൊലീസ് തടഞ്ഞു. വഴിയിലുടനീളം കോട്ടവാസൽവരെയും ശക്തമായ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാൽ മറുഭാഗത്ത് മലയാളികൾക്കും വാഹനങ്ങൾക്കും വേണ്ടത്ര സുരക്ഷയില്ല.
കഴിഞ്ഞ രാത്രിയിൽ കോട്ടവാസലിൽ പ്ര൪ത്തിക്കുന്ന മലയാളികളുടെ ഒരു ടൂറിസ്റ്റ്ഹോമിന് നേരെ കല്ളേറുണ്ടായി. ഇരുസംസ്ഥാനത്തിനുമിടയിലുള്ള ഗതാഗത സ്തംഭനം ഉൾപ്പെടെയുള്ള സംഭവങ്ങൾ കിഴക്കൻ മേഖലയിലെ നിരവധി തമിഴ്കുടുംബങ്ങളെയും ദുരിതത്തിലാക്കി.
തോട്ടംമേഖലയിൽ സ്ഥിരം താമസമാക്കിയ നൂറുകണക്കിന് തമിഴ്കുടുംബങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനെത്തുന്നത് ചെങ്കോട്ടയിലും തെങ്കാശിയിലും കുറ്റാലത്തുമുള്ള സ്ഥാപനങ്ങളിലാണ്. ഇവരുടെ ക്ളാസ് മുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
