വാര്‍ധക്യ പെന്‍ഷന്‍ കാത്ത് മൂവായിരത്തോളം പേര്‍
text_fieldsകൊല്ലം: നഗരസഭാ പരിധിയിൽ വാ൪ധക്യകാല പെൻഷൻ അനുവദിച്ചിട്ടും ആനുകൂല്യം ലഭിക്കാത്തവരുടെ എണ്ണം മൂവായിരത്തോളം. പെൻഷൻ ലഭിക്കാൻ യോഗ്യരാണെന്ന് വ്യക്തമായതിനെ തുട൪ന്ന് അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചെങ്കിലും നാല് വ൪ഷമായിട്ടും പെൻഷൻ കിട്ടിയിട്ടില്ല.
ഇതിനായി കോ൪പറേഷൻ ഓഫിസ് ഉൾപ്പെടെ ഓഫിസുകളിൽ ബന്ധപ്പെട്ടവ൪ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഉടൻ ശരിയാകുമെന്നാണ് അധികൃതരുടെ സ്ഥിരം മറുപടി. മാസങ്ങളായി പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നിരാശ മാത്രമാണ് ഫലമെന്ന് ഇവ൪ പറയുന്നു.
വാ൪ധക്യത്തിന് പുറമെ രോഗവും ദാരിദ്ര്യവും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് അധികപേരും. നോക്കാൻ ആരുമില്ലാത്തവരുൾപ്പെടെ യുള്ളവ൪ ഇവരിലുണ്ട്. ഇവ൪ക്കായി സ൪ക്കാ൪ നീക്കിവെച്ച സഹായമാണ് അധികൃതരുടെ അനാസ്ഥ മൂലം ലഭിക്കാതിരിക്കുന്നത്. ഈ നാല് വ൪ഷത്തിനിടെ ലിസ്റ്റിലെ പലരും മരിച്ചു.
കിട്ടിയ ലിസ്റ്റ് പരിശോധിച്ച് സ൪ക്കാറിലേക്കയച്ചിട്ടുണ്ടെന്നും ഫണ്ട് അനുവദിക്കേണ്ടത് സ൪ക്കാറാണെന്നുമാണ് കോ൪പറേഷൻ അധികൃത൪ പറയുന്നത്. മുമ്പ് പഞ്ചായത്തായിരുന്ന പ്രദേശങ്ങൾ കോ൪പറേഷനുമായി കൂട്ടയോജിപ്പിച്ചതിന് ശേഷമുള്ള ചില സാങ്കേതിക തടസ്സങ്ങളാണ് മറ്റൊരു കാരണമായി പറയുന്നത്. വാ൪ധക്യകാല പെൻഷനിൽ പഴയ മുനിസിപ്പാലിറ്റിക്ക് അനുവദിച്ചിരുന്ന അലോട്ട്മെൻേറ കൊല്ലം കോ൪പറേഷന് അനുവദിച്ചിരുന്നുള്ളൂവെന്നും നിലവിലെ സാഹചര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാമെന്ന് സ൪ക്കാറിൽ നിന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നതായും കോ൪പറേഷൻ ഭാരവാഹികൾ പറയുന്നു. ബജറ്റിൽ നീക്കിയിരുപ്പൊന്നുമില്ളെന്നും പെൻഷൻ കുടിശ്ശിക ഉൾപ്പെടെ നൽകുന്ന കാര്യം പുതിയ ബജറ്റിലേ പരിഗണിക്കാനാകൂവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഇതനുസരിച്ച് കൊല്ലം കോ൪പറേഷൻ പരിധിയിലെ മൂവായിരത്തോളം പേ൪ക്ക് പെൻഷന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. 2012 മാ൪ച്ചിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമാകൂ. മൂവായിരത്തോളം പേ൪ക്ക് കുടിശ്ശിക ഉൾപ്പെടെ പെൻഷൻ നൽകാൻ രണ്ടുകോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് അറിയുന്നത്. എന്നാൽ സ൪ക്കാറിൽനിന്ന് ലഭിക്കേണ്ട തുക വാങ്ങിയെടുക്കുന്നതിൽ കോ൪പറേഷൻ അലംഭാവം കാട്ടുന്നതാണ് പെൻഷൻകിട്ടാതിരിക്കാൻ പ്രധാനകാരണമെന്ന് ആക്ഷേപമുണ്ട്.
ഇതിനിടെ പെൻഷൻ നൽകാൻ നടപടിവേണമെന്നാവശ്യപ്പെട്ട് വടക്കേവിള പ്രദേശത്തെ നാൽപതോളം വരുന്ന അപേക്ഷക൪ സംഘടിച്ച് രംഗത്ത് വരികയും കലക്ട൪, കോ൪പറേഷൻ സെക്രട്ടറി തുടങ്ങിയവ൪ക്ക് നിവേദനം നൽകുകയും ചെയ്തു. നാല് വ൪ഷമായിട്ടും യാതൊരു പരിഹാരവുമാകാത്തതിൽ അപേക്ഷക൪ ആശങ്കയിലാണ്. അധികൃതരുടെ ഉറപ്പുകൾ വെറുംവാക്കാവുന്നതിൽ പ്രതിഷേധവും അവ൪ക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
