Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവിളപ്പില്‍ശാല ഫാക്ടറി...

വിളപ്പില്‍ശാല ഫാക്ടറി പഞ്ചായത്ത് പൂട്ടി

text_fields
bookmark_border
വിളപ്പില്‍ശാല ഫാക്ടറി പഞ്ചായത്ത് പൂട്ടി
cancel

തിരുവനന്തപുരം: ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന വിളപ്പിൽശാല ചവ൪ ഫാക്ടറി പ്രശ്നം വഴിത്തിരിവിലേക്ക്. പഞ്ചായത്ത് അധികൃത൪ ഫാക്ടറി ഇന്നലെ അടച്ചുപൂട്ടി. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. പരിഹരിക്കാമെന്ന വാഗ്ദാനം നൽകി വീണ്ടും സമയം ചോദിച്ച് പ്രശ്നം നീട്ടിക്കൊണ്ടുപോകാനുള്ള സ൪ക്കാ൪ തന്ത്രമാണ് പാളിയത്. മൂന്ന് മാസംകൂടി വേണമെന്ന സ൪ക്കാ൪ നി൪ദേശം നിരാകരിച്ച വിളപ്പിൽശാല ജനകീയ സമിതിയുടെയും വിളപ്പിൽശാല ഐക്യദാ൪ഢ്യ സമിതിയുടെയും ഭാരവാഹികൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഫാക്ടറി പ്രവ൪ത്തിക്കാൻ അനുവദിക്കില്ളെന്ന നിലപാടിൽ വിളപ്പിൽശാല പഞ്ചായത്ത് ഭരണസമിതിയും ഉറച്ചുനിന്നതോടെ വൈകുന്നേരത്തെ പ്രത്യേക കാബിനറ്റിൽ പ്രശ്നം പരിഗണിക്കാൻ മാറ്റിവെച്ചു.
ഗ്രാമപഞ്ചായത്ത് യോഗ തീരുമാനമനുസരിച്ച് പഞ്ചായത്തീരാജ് 232ാം വകുപ്പ് പ്രകാരമാണ് ഫാക്ടറി പൂട്ടിയത്. 11 വ൪ഷമായി പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവ൪ത്തിക്കുന്ന ഫാക്ടറി വൻ പ്രതിഷേധത്തെ തുട൪ന്ന് പൂട്ടാൻ ഗ്രാമപഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ശോഭനകുമാരി, വൈസ് പ്രസിഡൻറ് വിനോദ്രാജ് എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതിയും അംഗങ്ങളും ബ്ളോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രകടനമായി ഫാക്ടറിയുടെ പ്രധാന കവാടത്തിലെത്തുകയായിരുന്നു. തുട൪ന്ന് ഗേറ്റ് പാളികൾ ചങ്ങലകൊണ്ട് ചുറ്റി താഴിട്ടുപൂട്ടി. ഇതോടെ ഫാക്ടറിയിലേക്കുള്ള വാഹനങ്ങൾക്ക് വഴിയടഞ്ഞു. ഗേറ്റിനോട് ചേ൪ന്നുള്ള സെക്യൂരിറ്റിക്കാരനോടും പുറത്തേക്കിറങ്ങാൻ പഞ്ചായത്തധികൃത൪ ആവശ്യപ്പെട്ടു. സെക്യൂരിറ്റിക്കാരനും പുറത്തിറങ്ങിയതോടെ ചെറിയഗേറ്റും പൂട്ടി. പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമ൪പ്പിച്ച് മിനിറ്റുകളോളം മുദ്രാവാക്യം വിളിയുമുണ്ടായി. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ആകെയുള്ള അംഗങ്ങളിൽ 15 പേരാണ് അടച്ചുപൂട്ടൽ നടപടിക്കെത്തിയിരുന്നത്. ഭരണപക്ഷത്തെ 10 യു.ഡി.എഫ് പ്രതിനിധികൾ, 4 ബി.ജെ.പിക്കാ൪, ഏക സി.പി.ഐ പ്രതിനിധി എന്നിവരാണിത്. പ്രതിപക്ഷത്തെ സി.പി.എമ്മിലെ അഞ്ച് അംഗങ്ങൾ വിട്ടുനിന്നു. ഫാക്ടറി ഇനി തുറന്നു പ്രവ൪ത്തിക്കാൻ അനുവദിക്കില്ളെന്ന തീരുമാനം നാട്ടുകാരെ അറിയിച്ചശേഷമാണ് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ മടങ്ങിയത്.
രാവിലെ 11 മണിക്ക് ചേരാൻ നേരത്തെ നിശ്ചയിച്ച യോഗം മുഖ്യമന്ത്രിയുടെ തിരക്ക് മൂലം വൈകിയാണ് ചേ൪ന്നത്. മന്ത്രിമാരായ വി.എസ്. ശിവകുമാ൪, പി.കെ. കുഞ്ഞാലിക്കുട്ടി, ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തൻ, വി. ശിവൻകുട്ടി എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ തുടങ്ങിയ യോഗത്തിൽ തുടക്കംമുതൽ തന്നെ ജനകീയസമിതി, പഞ്ചായത്ത് അധികൃത൪ ഫാക്ടറിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള സ൪ക്കാ൪ പ്രതിനിധികൾ ഇവരെ അനുനയിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രശ്നത്തിൻെറ സാഹചര്യവും അവസാനം ച൪ച്ച നടന്ന സെപ്റ്റംബ൪ 20 ലെ തീരുമാനങ്ങളും വിശദീകരിച്ച മുഖ്യമന്ത്രി മൂന്നു മാസം കൂടി സ൪ക്കാറിന് നൽകണമെന്ന് അഭ്യ൪ഥിച്ചു. വിളപ്പിൽശാലക്ക് പകരം മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മാലിന്യ സംസ്കരണ ഫാക്ടറി അങ്ങോട്ടേക്ക് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബുധനാഴ്ച രാത്രി എട്ട് മണിമുതൽ ചവ൪ ലോറികളെ പഞ്ചായത്തിലേക്ക് കടത്തിവിടില്ളെന്ന തീരുമാനത്തിൽ മാറ്റമില്ളെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു. സെപ്റ്റംബ൪ 20ലെ ച൪ച്ചയിൽ മൂന്ന് മാസംകൊണ്ട് ഫാക്ടറി പ്രവ൪ത്തനം അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്ന വാക്ക് മുഖ്യമന്ത്രി പാലിക്കണമെന്നും അവ൪ ആവശ്യപ്പെട്ടു.
രോഗബാധിതരായവ൪ക്ക് ചികിത്സ,ഫാക്ടറിയിൽ ശേഷിക്കുന്ന മാലിന്യത്തിൻെറ സംസ്കരണം എന്നിവയിൽ തീരുമാനമെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇതിന് മറുപടി പറയാത്ത മുഖ്യമന്ത്രി കാലാവധി നീട്ടണമെന്ന നി൪ദേശം ആവ൪ത്തിച്ചു. ഫാക്ടറി വിളപ്പിൽശാലയിൽനിന്ന് മാറ്റുമെന്നും മാലിന്യമടക്കം നീക്കം ചെയ്യുമെന്നുമുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് ശോഭന കുമാരി ഫാക്ടറി അവിടെ പ്രവ൪ത്തിക്കുന്നതിനോട് യോജിക്കാൻ കഴിയില്ളെന്ന് വ്യക്തമാക്കി. പഞ്ചായത്ത് പൂട്ടിയ ഫാക്ടറി തുറക്കാൻ കഴിയില്ളെന്നും അവ൪ ചൂണ്ടിക്കാട്ടി. വിളപ്പിൽശാലയിലെ ഫാക്ടറിയും കെട്ടിക്കിടക്കുന്ന മാലിന്യവും നീക്കംചെയ്യാമെന്ന് പറഞ്ഞപ്പോഴും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നിലപാടിനോട് യോജിക്കാനാവില്ളെന്ന് പഞ്ചായത്ത് പ്രതിനിധികൾ വിശദീകരിക്കുകയായിരുന്നു. തുട൪ന്ന് ജനകീയ സമിതി, ഐക്യദാ൪ഢ്യ സമിതി നേതാക്കൾ യോഗം ബഹിഷ്കരിച്ച് ഹാളിൽനിന്ന് പോയി.
ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ച ഇവരെ പൊലീസ് നീക്കംചെയ്തു സ൪ക്കാ൪ കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മേയ൪ അഡ്വ. കെ. ചന്ദ്രിക പറഞ്ഞു. ബുധനാഴ്ച നഗരത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്തിട്ടില്ളെന്നും സ൪ക്കാ൪ തീരുമാനത്തിന് അനുസരിച്ച് മാത്രമേ നീക്കൂവെന്നും അവ൪ പറഞ്ഞു. ജനകീയ സമിതി നേതാക്കൾ ബഹിഷ്കരിച്ചതോടെ തീരുമാനം എടുക്കാനാവാതെ യോഗം പിരിയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story