പച്ചക്കറി വില കുതിച്ചുയര്‍ന്നു
text_fieldsപത്തനംതിട്ട: മുല്ലപ്പെരിയാ൪ പ്രശ്നം സങ്കീ൪ണമായതോടെ പത്തനംതിട്ടയിൽ പച്ചക്കറികൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുയ൪ന്നു. തമിഴ്നാട്ടിൽനിന്ന് പച്ചക്കറികളും മറ്റ് നിത്യോപയോഗ സാധനങ്ങളും എത്താത്തതാണ് വിലവ൪ധനക്ക് കാരണമായി പറയുന്നത്. എന്നാൽ, മാ൪ക്കറ്റിൽ പച്ചക്കറിയും മറ്റും യഥേഷ്ടം എത്തുന്നുണ്ടെന്നാണ് സൂചന.
മുല്ലപ്പെരിയാറിൻെറ പേരിൽ വ്യാപാരികൾ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്ന ആരോപണം ശക്തമാണ്. തോന്നിയ പോലെയാണ് പച്ചക്കറി, പഴം, മുട്ട എന്നിവക്ക് വില ഈടാക്കുന്നത്.വില വിവരപ്പട്ടികയും കടകളിൽ പ്രദശിപ്പിക്കാറില്ല. സപൈ്ളകോ, ത്രിവേണി മാ൪ക്കറ്റുകളിൽ പലവ്യജ്ഞനസാധനങ്ങൾ മിക്കതും ലഭ്യമല്ളെന്ന പരാതിയും ഉയ൪ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവ൪ പിന്നീട് അമിത വില നൽകി പൊതുവിപണിയിൽ നിന്നാണ് വാങ്ങിയത്. ഇറച്ചിക്കും മത്സ്യത്തിനും വില വ൪ധിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് ആയതോടെ വിപണിയിൽ കൂടുതൽ ആവശ്യക്കാ൪ എത്തിയതും വിലവ൪ധനക്ക് ഇടയാക്കിയിട്ടുണ്ട്.
അതിനിടെ, കൺസ്യൂമ൪ ഫെഡിൻെറ വിൽപ്പനശാലയിൽ പച്ചക്കറി തീ൪ന്നതോടെ കഴിഞ്ഞ ദിവസം മാ൪ക്കറ്റിൽ വില കുത്തനെ കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
