ഷിനു ഓടുകയാണ്; അവര്‍ പ്രതീക്ഷയിലും
text_fieldsകോട്ടയം: ജീവൻരക്ഷാ മാരത്തോണുമായി ഷിനു വീണ്ടും കോട്ടയത്ത്. ഗുരുതര രോഗംബാധിച്ച നി൪ധന൪ക്ക് ഒരുകൈ സഹായം തേടിയാണ് ഷിനുവിൻെറ ഓട്ടം.തിരുവനന്തപുരം കാട്ടാക്കടയിൽനിന്ന് ഈ മാസം ഏഴിന് ആരംഭിച്ച ഓട്ടം 150 ഓളം കിലോമീറ്റ൪ പിന്നിട്ട് ബുധനാഴ്ച കോട്ടയത്ത് എത്തി. സഹായനിധിയിലേക്ക് ഇതിനകം 60,000 രൂപ ലഭിച്ചതായി ഷിനു പറഞ്ഞു.
നെയ്യാറ്റിൻകര കിളിയോട് പൗരാവലി അംഗമായ എസ്.എസ്. ഷിനു എന്ന ദീ൪ഘദൂര ഓട്ടക്കാരൻ മൂന്നാം തവണയാണ് മാരത്തോണുമായി രംഗത്തെത്തുന്നത്.കാൻസ൪ രോഗികൾക്കും ഹൃദ്രോഗികൾക്കും വേണ്ടി ചികിത്സാ സഹായം തേടിയാണ് ഇക്കുറി ഓട്ടം. ലഭിക്കുന്ന തുക പ്രതീക്ഷിച്ച് 10 രോഗികൾ ആശുപത്രികളിലുണ്ടെന്ന് ഷിനു പറഞ്ഞു.ഇക്കുറി കാസ൪കോട്ടേക്കാണ് ഓട്ടം.ഇതിനിടെ കുറച്ചുദിവസം പനി പിടിച്ചു. സഹായനിധിയിലേക്ക് ഒരു രൂപ മുതൽ 1000 രൂപ വരെ ലഭിക്കുന്നുണ്ട്.ഷിനുവിൻെറ ഓട്ടത്തിന് മുന്നിലായി ഉച്ചഭാഷിണിയിലൂടെ സഹായം അഭ്യ൪ഥിച്ച് പ്രചാരണ വാഹനവും ഉണ്ടാകും. അതിലൂടെയാണ് പണം പിരിക്കുന്നത്.
2008 ലാണ് ഷിനു ഇത്തരമൊരു സംരംഭവുമായി ഇറങ്ങുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിൽ സെക്രട്ടേറിയറ്റ് മുതൽ മഞ്ചേശ്വരം വരെയും പാറശാല മുതൽ വയനാട് വരെയും ദീ൪ഘദൂര ഓട്ടത്തിലൂടെ സമാഹരിച്ച ധനം കോട്ടയം മെഡിക്കൽ കോളജിൽ കാൻസറിന് ചികിത്സയിലായിരുന്ന സ്റ്റാൻലിക്ക് ഒരു ലക്ഷവും മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി അക്ഷയ്, തിരുവനന്തപുരം ഐറ്റിക്കോണം സ്വദേശി മഞ്ജു, വട്ടവിള സ്വദേശി രാജേഷ് എന്നിവ൪ക്ക് 1,40,000 രൂപയും നൽകി. ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തനാണ് കാട്ടാക്കടയിൽ മാരത്തോൺ ഫ്ളാഗ്ഓഫ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
