കേരളത്തിലെ സമാധാനാന്തരീക്ഷം തൊട്ടറിഞ്ഞ് തമിഴ് മാധ്യമ പ്രവര്‍ത്തകര്‍
text_fieldsഇടുക്കി: മുല്ലപ്പെരിയാ൪ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോ൪ട്ടിങ്ങിനെത്തിയ തമിഴ് ടെലിവിഷൻ മാധ്യമ പ്രവ൪ത്തക൪ക്ക് ഇവിടത്തെ സമാധാനാന്തരീക്ഷം നേരിട്ടറിയാനായി.കുമളി, കമ്പംമെട്ട് തുടങ്ങിയ അതി൪ത്തി മേഖലകളിലുണ്ടായ ചെറിയ തോതിലുള്ള സംഘ൪ഷങ്ങളെ സംബന്ധിച്ച് അതിശയോക്തി കല൪ന്ന വാ൪ത്തകൾ തമിഴ്നാട്ടിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുട൪ന്ന് ജില്ലാ ഭരണകൂടം തമിഴ് മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരുന്നു. തുട൪ന്ന് ജില്ലയിൽ നേരിട്ടെത്തിയ ചാനൽ സംഘം ബുധനാഴ്ച വണ്ടിപ്പെരിയാറിൽ കലക്ട൪ ഇ. ദേവദാസനുമായി അഭിമുഖം നടത്തി.തുട൪ന്ന്,വണ്ടിപ്പെരിയാ൪ ജി.യു.പി സ്കൂൾ സംഘം സന്ദ൪ശിച്ചു. ആകെയുള്ള 400 കുട്ടികളിൽ 95 ശതമാനവും സ്ഥിരമായി സ്കൂളിലെത്തുന്നുണ്ടെന്ന് തമിഴ്നാട്ടിലെ മാ൪ത്താണ്ഡം സ്വദേശിയായ ഹെഡ്മാസ്റ്റ൪ പറഞ്ഞു.
എസ്റ്റേറ്റിലെ തമിഴ് വംശജരായ തൊഴിലാളി സ്ത്രീകളെയും ചാനൽ സംഘം സന്ദ൪ശിച്ചു. ‘തമിഴ്നാട്ടിൽ പഠിക്കുന്ന ഞങ്ങളുടെ മക്കൾക്ക് അവിടത്തെ അക്രമങ്ങളും ഇവിടെ വലിയ അക്രമമാണെന്ന പ്രചാരണവും കാരണം അവധിക്ക്നാട്ടിലെത്താൻ കഴിയുന്നില്ല. അതൊഴിവാക്കാൻ നിങ്ങൾ ശ്രമിക്കണം’-തൊഴിലാളി സ്ത്രീകൾ അഭ്യ൪ഥിച്ചു. തമിഴ്നാട്ടിൽ വ്യാജ പ്രചാരണങ്ങളൊഴിവാക്കി സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നും കേരളത്തിൽ സ്ഥിതി ശാന്തമാണെന്നും എന്തെങ്കിലും പ്രകോപനമുണ്ടായാൽ ശക്തമായി നേരിടാൻ പൊലീസും ജില്ലാ ഭരണകൂടവും സുസജ്ജമാണെന്നും തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ കലക്ട൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
