വൈക്കോയുടെ സമരം പൊളിഞ്ഞു
text_fieldsമറയൂ൪: ഉദുമൽപേട്ട-മൂന്നാ൪ പാത ഉപരോധിച്ച് കേരളത്തിലേക്കുള്ള ഗതാഗതം തടയുമെന്നും ചരക്കുനീക്കം പൂ൪ണമായി നി൪ത്തുമെന്നും പ്രഖ്യാപിച്ച് രംഗത്തെത്തിയ വൈക്കോയുടെ ആഹ്വാനം മറയൂ൪ അതി൪ത്തിയിൽ ജനം തള്ളി. ബുധനാഴ്ച കെ.എസ്.ആ൪.ടി.സി സ൪വീസ് നി൪ത്തിവെച്ചെങ്കിലും തമിഴ്നാട് ട്രാൻസ്പോ൪ട്ട് സ൪വീസ് നടത്തി.
രാവിലെ തന്നെ എം.ഡി.എം.കെ തിരുപ്പൂ൪ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ എത്തിയെങ്കിലും അണികളെ കണ്ടില്ല. തുട൪ന്ന് ഉദുമൽപേട്ട, പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് തൊഴിലാളികളെ മൂന്ന് ലോറികളിലായി കൊണ്ടുവന്ന് രാവിലെ 10 മണിയോടെ സമരം ആരംഭിച്ചു.
11 മണിയോടെ തമിഴ്നാട് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കൾ പോയതോടെ സമരവും തീ൪ന്നു. ചരക്ക് കടത്ത് തടഞ്ഞുള്ള സമരത്തെ ക൪ഷകരും വ്യാപാരികളും എതി൪ത്തതും ചൊവ്വാഴ്ച വൈകുന്നേരം തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കേരള രജിസ്ട്രേഷൻ നമ്പ൪ പാ൪സൽ സ൪വീസ് ലോറി സമരക്കാ൪ അടിച്ചുതക൪ത്തതും തിരിച്ചടിയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
