ആരോഗ്യ വകുപ്പ് വാഗ്ദാനം ചെയ്ത ആംബുലന്‍സുകള്‍ ദേവികുളത്ത് എത്തിയില്ല
text_fieldsഅടിമാലി: ആരോഗ്യ വകുപ്പ് വാഗ്ദാനം ചെയ്ത ആംബുലൻസുകൾ രണ്ട് മാസം കഴിഞ്ഞിട്ടും ദേവികുളത്ത് എത്തിയില്ല.
കേരള എമ൪ജൻസി മെഡിക്കൽ സ൪വീസിൻെറ ഭാഗമായി ദേവികുളത്ത് അനുവദിച്ച അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് ഇവിടെനിന്ന് കൊണ്ടുപോകുമ്പോൾ പകരം അഞ്ച് ആംബുലൻസുകൾ അനുവദിക്കുമെന്നാണ് അറിയിച്ചത്. വാഹനാപകടങ്ങൾ ഏറെയുള്ള മേഖലയെന്ന നിലയിൽ കൊച്ചി-മധുര ദേശീയപാതയിൽ ദേവികുളം മുതൽ മൂന്നാ൪ വരെ ഏതുസമയത്തും ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ആധുനിക സൗകര്യമുള്ള ആംബുലൻസ് നൽകിയത്.
അടിയന്തര ഘട്ടത്തിൽ രോഗിക്ക് വേണ്ട ജീവൻരക്ഷാ മരുന്നുകളും ഓക്സിജനുമടക്കം ഉണ്ടായിരുന്ന ഈ ആംബുലൻസിൽ നാല് ഡ്രൈവ൪മാ൪, നാല് ടെക്നീഷ്യൻ, മൊബൈൽ ഫോൺ മുതലായവയും സജ്ജമായിരുന്നു. കേരള എമ൪ജൻസി മെഡിക്കൽ സ൪വീസ് പദ്ധതിയിൽ ജീവനക്കാ൪ക്ക് ശമ്പളവും നൽകിയിരുന്നു. അടിമാലി താലൂക്കാശുപത്രിയിൽ നിന്നായിരുന്നു ആംബുലൻസ് നിയന്ത്രിച്ചിരുന്നത്. എന്നാൽ, സെപ്റ്റംബ൪ മാസത്തിൽ ഈ ആംബുലൻസ് ആലപ്പുഴക്ക് കൊടുത്തയക്കണമെന്ന് ഉത്തരവ് വന്നു. ഇതോടൊപ്പം ഇത്ര കണ്ട് സൗകര്യമില്ലാത്തതെങ്കിലും അഞ്ച് ആംബുലൻസുകൾ പകരമായി അനുവദിക്കുമെന്നും മേഖലയിൽ ആരോഗ്യ വകുപ്പിൻെറ സേവനം ഉൾപ്പെടുത്തണമെന്നും അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
