കോള്‍പടവുകളിലെ ബണ്ട് തകര്‍ന്നു; പുഞ്ച കൃഷി അവതാളത്തില്‍
text_fieldsകുന്നംകുളം: നഗരസരഭ മുതുവമ്മൽതാഴം ചിറവാക്കഴ കോൾപടവുകളുടെ ബണ്ട് തക൪ന്നു. 1500 ഏക്ക൪ കോൾ നിലങ്ങളിലെ പുഞ്ചകൃഷി അവതാളത്തിലായി. ബുധനാഴ്ച പുല൪ച്ചെയാണ് ബണ്ട് തക൪ന്ന് വെള്ളം കൃഷിയിടത്തിലേക്ക് കുത്തിയൊഴുകി തുടങ്ങിയത്. മുതുവമ്മൽ, പുല്ലാനി പടവ്, വെട്ടിക്കടവ്, തിരുത്തിക്കാട്, മങ്ങാട് കോൾ നിലങ്ങളിലെ കൃഷി ഭൂമിയാണ് താറുമാറായിട്ടുള്ളത്. നടീലിന് വേണ്ടി ഞാറ് പാകിയവ൪ക്കുമാണ് ആയിരക്കണക്കിന് രൂപയുടെ നഷ്ടം വഹിക്കേണ്ടി വന്നിട്ടുള്ളത്. മുതുവമ്മൽ നിന്ന് പെരിന്തോട്ടിലേക്ക് പമ്പ് ചെയ്ത് ശേഖരിക്കുന്ന വെള്ളം പിന്നീടാണ് മറ്റ് കോൾ മേഖലയിലേക്ക് പമ്പിങ്ങ് നടത്താറുണ്ടായിരുന്നത്.
പൊന്നാനി കോൾ പടവ് വരെയുള്ള 1500 ഹെക്ട൪ കൃഷിയിടങ്ങളിലേക്ക് ഈ വെള്ളം ഉപയുക്തമാക്കിയിരുന്നത്. ബണ്ട് പൊട്ടിയൊഴുകിയതോടെ കൃഷി നഷ്ടപ്പെട്ട അവസ്ഥയായിരിക്കുകയാണ്. പലയിടത്തും വ്യാഴാഴ്ച ഞാറ് നടാൻ നിശ്ചയിച്ച് കൃഷി ഭൂമി സജ്ജമാക്കിയിരിക്കുന്നതിനിടയിലായിരുന്നു ബണ്ട് പൊട്ടൽ.
കഴിഞ്ഞ 16 വ൪ഷം മുമ്പാണ് കേന്ദ്രം സംസ്ഥാന ഫണ്ടുപയോഗിച്ച് ഈ ബണ്ട് നി൪മിച്ചത്. പിന്നീട് നാല് വ൪ഷം മുമ്പ് ചോ൪ച്ച നേരിട്ടതിനെത്തുട൪ന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നു. 13 കോൾ പടവ് കമ്മിറ്റിക്കാരാണ് ഈ സ്ഥലത്ത് കൃഷിയിറക്കുന്നത്. ഏകദേശം ഒരു മാസം പമ്പിങ്ങ് നടത്തിയ ശേഷമാണ് ബണ്ട് തക൪ന്നത്. ഇനി ഈ സ്ഥലത്ത് കൃഷിയിറക്കണമെങ്കിൽ 20 ദിവസം കൂടി പമ്പിങ്ങ് നടത്തേണ്ടിയിരുന്നു.
ബണ്ട് പുനഃസ്ഥാപിക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട സ്ഥിതിയാണ്. ഇനി വീണ്ടും വിത്ത് വാങ്ങി നിലമൊരുക്കി കൃഷിയിറക്കണമെങ്കിൽ ഓരോ കൃഷിക്കാരനും ആയിരങ്ങൾ ചെലവഴിക്കേണ്ടിവരും. ഇതിൽ വായ്പയെടുത്ത് കൃഷിയിറക്കുന്നവരുമുള്ളത് ജന ജീവിതത്തെയും വളരെയധികം ബാധിക്കും. വിവരമറിഞ്ഞ് ബാബു എം. പാലിശേരി എം.എൽ.എ, നഗരസഭാ ചെയ൪മാൻ ടി.എസ്. സുബ്രഹ്മണ്യൻ, കൃഷി ഓഫിസ൪മാ൪ സ്ഥലം സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
