ബാങ്ക് വായ്പ മൂലം ഗ്രാമവാസികള്‍ കടക്കെണിയിലായെന്ന്
text_fieldsപെരുമ്പിലാവ്: ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ബാങ്കും ചേ൪ന്ന് ഗ്രാമത്തെ ദത്തെടുക്കുന്നതിൻെറ ഭാഗമായി നൽകിയ വായ്പ മൂലം ഒരു ഗ്രാമത്തിലുള്ള നിരവധി പേ൪ കടക്കെണിയിലായെന്ന് ആക്ഷേപം. കടവല്ലൂ൪ ഗ്രാമപഞ്ചായത്തിലെ കോട്ടോൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങളാണ് കടക്കെണിയിലായി റവന്യൂ റിക്കവറിക്ക് വിധേയരായത്.
പെരുമ്പിലാവ് കനറാ ബാങ്ക് ഗ്രാമം ദത്തെടുക്കുന്നതായി പ്രഖ്യാപിക്കുകയും അതിൻെറ ഭാഗമായി 25 രൂപ മാസം നൽകി അക്കൗണ്ട് ചേ൪ക്കുകയും ചെയ്തു. 2006 ലാണ് ഗ്രാമം ദത്തെടുക്കൽ പ്രഖ്യാപനം നടന്നത്. അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് പലിശ രഹിത വായ്പ നൽകാമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതേത്തുട൪ന്ന് 20,000 മുതൽ 25,000 വരെയുള്ള സംഖ്യ വായ്പയായി നൽകി. ഇതിൽ പലരും കുറെയധികം പണം തിരിച്ചടച്ചു. ഇതിനിടെ വില്ളേജോഫിസിൽ നിന്ന് ലഭിക്കേണ്ട രേഖകൾക്കായി ചെന്നപ്പോഴാണ് റവന്യൂ റിക്കവറി വരെയായ വിവരം പലരും അറിയുന്നത്. 50 കുടുംബങ്ങളാണ് ഇതുമൂലം ആശങ്കയിലായത്. തിരിച്ചടച്ച തുക പലിശ ഇനത്തിലേക്ക് പോയെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ബാങ്കുകൾ കുന്നംകുളത്ത് മേള സംഘടിപ്പിച്ചിരുന്നു.
ഇതിലേക്ക് വായ്പ എടുത്തവ൪ വില്ളേജ് ഉദ്യോഗസ്ഥരെയും ബാങ്ക് മാനേജറെയും സമീപിച്ചെങ്കിലും വായ്പ സഹിതം തിരിച്ചടക്കാതെ പരിഹാരമാകില്ളെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇവ൪ പറയുന്നു. ഇതുസംബന്ധിച്ച് ജില്ലാ കലക്ട൪ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിഹാരം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗ്രാമവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
