പ്രതിസന്ധി തുടരുന്നു; തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് വിശ്രമം
text_fieldsപാലക്കാട്: കെ.എസ്.ആ൪.ടി.സിയുടെ കോയമ്പത്തൂ൪, പൊള്ളാച്ചി സ൪വീസുകൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. അതി൪ത്തി വരെ സ൪വീസ് നടത്താൻ ജീവനക്കാ൪ തയാറായിട്ടും ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ബുധനാഴ്ചയും ഡിപ്പോകളിൽ ലഭിച്ചില്ല.
സംസ്ഥാനാതി൪ത്തികളിലേക്ക് സ൪വീസ് നടത്താൻ കേരള-തമിഴ്നാട് ട്രാൻസ്പോ൪ട്ട് കോ൪പറേഷനുകൾ ധാരണയായിരുന്നു. എന്നാൽ, സ൪വീസ് നടത്തുകയാണെങ്കിൽ അത് അതി൪ത്തിക്കപ്പുറത്തേക്കും വേണമെന്ന് സ൪ക്കാ൪ ശഠിക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത്. ഡിസംബ൪ 19ന് അ൪ധരാത്രി മുതൽ അതി൪ത്തിക്കപ്പുറത്തേക്കും സ൪വീസ് നടത്തണമെന്ന നി൪ദേശമാണ് കെ.എസ്.ആ൪.ടി.സിക്ക് സ൪ക്കാ൪ നൽകിയത്. എന്നാൽ, ബസുകൾക്ക് നേരെ ആക്രമണം നടക്കുന്നതിനാൽ അതി൪ത്തിക്കപ്പുറത്തേക്ക് സ൪വീസ് നടത്താൻ യൂനിയനുകളോ ജീവനക്കാരോ തയാറല്ല. അക്രമ സംഭവങ്ങളിൽ കേസ് രജിസ്റ്റ൪ ചെയ്യാൻ പോലും തമിഴ്നാട് പൊലീസ് തയാറാകുന്നില്ളെന്നാണ് ജീവനക്കാ൪ പറയുന്നത്.
അതേസമയം, തമിഴ്നാട് കോ൪പറേഷൻ ബസുകൾ മുൻധാരണ പ്രകാരം അതി൪ത്തിവരെ എത്തുന്നുണ്ട്. കോയമ്പത്തൂ൪, പൊള്ളാച്ചി സ൪വീസുകൾ പൂ൪ണമായും മരവിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോ൪പറേഷനുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
