സി.പി.ഐ ജില്ലാ സമ്മേളനം സമാപിച്ചു
text_fieldsപാലക്കാട്: മുല്ലപ്പെരിയാ൪ വിഷയത്തെ വൈകാരിക വിഷയമാക്കി മാറ്റാതെ യാഥാ൪ഥ്യബോധത്തോടെ കൈകാര്യം ചെയ്യാൻ ഉമ്മൻചാണ്ടി സ൪ക്കാറിന് കഴിഞ്ഞിട്ടില്ളെന്ന് സി.പി.ഐ കേന്ദ്ര നി൪വാഹകസമിതി അംഗം സി. ദിവാകരൻ. സി.പി.ഐ ജില്ലാ സമ്മേളനത്തിൻെറ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ കമ്യൂണിസ്റ്റ് പാ൪ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. കേരളം മറ്റൊരു സൂനാമി ഭീഷണിയിലായത്കൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ൪വകക്ഷി സംഘം വിഷയം പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. അദ്ദേഹം ഇടപെടാമെന്ന് സമ്മതിച്ചു. എന്നാൽ താങ്കൾക്ക് ഇതിൽ ഇടപെടാൻ അധികാരമില്ളെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്ഥാന മുഖ്യമന്ത്രി അനുസരിക്കാത്ത പ്രധാനമന്ത്രിയെന്ന നാണംകെട്ട അവസ്ഥയിലാണ് മൻമോഹൻസിങ്.
കേന്ദ്രസ൪ക്കാ൪ പാ൪ലമെൻറിൽ അവതരിപ്പിക്കാൻ പോകുന്ന ഭക്ഷ്യസുരക്ഷാ ബിൽ പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കും. ബി.പി.എൽ, എ.പി.എൽ വ്യത്യാസം ഇല്ലാതാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. പകരം പരിഗണനാ വിഭാഗം, പരിഗണന ഇല്ലാത്ത വിഭാഗം എന്ന പേരിലായിരിക്കും തരം തിരിക്കുക. എന്നാൽ വേ൪തിരിക്കുന്ന മാനദണ്ഡം വ്യക്തമാക്കുന്നില്ല. സംസ്ഥാനങ്ങളിലെ ദരിദ്രവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം കവ൪ന്നെടുക്കുന്നത് ദരിദ്രവിഭാഗങ്ങളില്ളെന്ന് വരുത്തി ഭക്ഷ്യ വിതരണം ഇല്ലാതാക്കാനാണ്. - അദ്ദേഹം ആരോപിച്ചു.
ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നി൪വാഹകസമിതി അംഗം വി. ചാമുണ്ണി, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ.ഇ. ഇസ്മയിൽ, സി.എൻ. ചന്ദ്രൻ, കിസാൻ സഭ ജനറൽ സെക്രട്ടറി സത്യൻ മൊകേരി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയൻ കുനിശ്ശേരി, ജോസ് ബേബി, ഈശ്വരി രേശൻ, ജില്ലാ നേതാക്കളായ പി.എം. വാസുദേവൻ, കെ.ഇ. ഹനീഫ, ടി. സിദ്ധാ൪ഥൻ, കെ.സി. ജയപാലൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
