ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വീടിന് നേരെ അക്രമം, 19 യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsപട്ടാമ്പി: ഓങ്ങല്ലൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുസ്ലിം ലീഗിലെ പറമ്പിൽ ആയിഷാബിയുടെ വീട് നൂറ്റമ്പതിലേറെ യു.ഡി.എഫ് പ്രവ൪ത്തക൪ ആക്രമിച്ചു. ജനലും വാതിലും ടെലിവിഷൻ ഉൾപ്പെടെ വീട്ടുപകരണങ്ങൾക്കും നാശം. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. മുസ്ലിം ലീഗിൻെറ സമ്മ൪ദത്താൽ രാജിവെച്ച പ്രസിഡൻറിന് തെരഞ്ഞെടുപ്പ് കമീഷണ൪ തൽസ്ഥാനത്ത് തുടരാൻ ചൊവ്വാഴ്ച അനുമതി നൽകിയിരുന്നു. തൻെറ പേരിൽ ഒപ്പിട്ടു വാങ്ങിയ കടലാസ് താനറിയാതെ രാജിക്കത്തായി നൽകുകയായിരുന്നുവെന്ന ആയിഷാബിയുടെ പരാതിയിലായിരുന്നു ഇടക്കാല ഉത്തരവ്. ഇതോടെ ചൊവ്വാഴ്ച തന്നെ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി പ്രസിഡൻറിൻെറ അടച്ചിട്ടിരുന്ന മുറി തുറന്ന് ആയിഷാബി അകത്തിരുന്നിരുന്നു.
സംഭവത്തിൽ പ്രസിഡൻറിൻെറ സഹോദരീ പുത്രൻ വിളയൂ൪ സ്രാമ്പിക്കൽ ആരിഫ് സലഫിയുടെ പരാതിയിൽ ഓങ്ങല്ലൂ൪ സ്വദേശികളായ ഷാഹിദ്, അബ്ദുല്ലക്കുട്ടി, ഷരീഫ്, ഹസൻകുട്ടി, മുസ്തഫ, മമ്മി, നാസ൪, ഉസ്മാൻ, അബ്ദുറഹ്മാൻ, കണ്ടാലറിയുന്ന 150 പേ൪ എന്നിവ൪ക്കെതിരെ കേസെടുത്തു.
വരമംഗലത്ത് അബൂബക്ക൪ ഹാജി (53) കട്ടേങ്ങൽ അലി അക്ബ൪ (49) തറയിൽ മുസ്തഫ (40) മുള്ളൻമടക്കൽ ഹസൻകുട്ടി (42) വരമംഗലത്ത് അബ്ദുല്ലക്കുട്ടി (32) ചിറ്റപ്പുറത്ത് ബാബു (45) പടിഞ്ഞാറേതിൽ അബൂബക്ക൪ സിദ്ദീഖ് (48) വളയത്ത് അലി ഹുസൈൻ (45) ആക്കപ്പറമ്പിൽ മുഹമ്മദലി (35) തട്ടാരത്തിൽ സലീം (38) കൊടിക്കുന്നിൽ ഫൈസൽ (30) കിഴക്കേതിൽ കെ.എം. മുജീബുദ്ദീൻ (31) വരമംഗലത്ത് ഹംസ (57) പറമ്പിൽ സൈനുൽ ആബിദ് (23) ആക്കപ്പറമ്പിൽ അബു (57) മന്നാട്ടിൽ കാജ (20) കൊപ്പൻ മുഹമ്മദലി (50) വരമംഗലത്ത് ഷരീഫ് (29) അസീസ് എന്നിവരെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അക്രമത്തിൽ പരിക്കേറ്റെന്ന പരാതിയുമായി ആയിഷാബി പട്ടാമ്പി സ൪ക്കാ൪ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ പ്രസിഡൻറ് സ്ഥാനത്ത് തുടരാനുള്ള തെരഞ്ഞെടുപ്പു കമീഷൻ ഉത്തരവ് മൂന്നാഴ്ചത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തു. യു.ഡി.എഫ് നൽകിയ കേസിലാണ് സ്റ്റേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
