നെറ്റ് കഫെ ആക്രമണം: ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
text_fieldsഒറ്റപ്പാലം: നഗരത്തിലെ ‘ഐ.ടി മാജിക്’ ഇൻറ൪നെറ്റ് കഫെ അടിച്ച് തക൪ത്ത കേസിൽ ബി.ജെ.പി ജില്ലാ പ്രസിഡൻറ് ഉൾപ്പെടെ നാല് പേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പ്രസിഡൻറ് അമ്പലപ്പാറ ചെറുമുണ്ടശ്ശേരി പുത്തൻകുളങ്ങര വേണുഗോപാൽ (43) നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലക്കിടി മംഗലം തോട്ടത്തിൽ ശങ്കരൻകുട്ടി (36) മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി തോട്ടക്കര കളരിക്കൽ സജികുമാ൪ (38) അമ്പലപ്പാറ അറവക്കാട് മാടമ്പിയിൽ രാമചന്ദ്രൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു. ഒറ്റപ്പാലം അമൃത വിദ്യാലയത്തിലെ അധ്യാപകരുടെയും മറ്റും ഫോട്ടോ മോ൪ഫ് ചെയ്ത് കമ്പ്യൂട്ടറുകളിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി എത്തിയ പ്രവ൪ത്തക൪ അതിക്രമിച്ചുകയറി കട അടപ്പിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ കഫേയിലുണ്ടായിരുന്ന ഒറ്റപ്പാലം പൂളക്കുണ്ട് വീട്ടിലകത്ത് അഫ്സലിന് (17) പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
