ജില്ലാ നെല്‍വയല്‍ തണ്ണീര്‍ത്തട അധികൃത സമിതി അപേക്ഷകള്‍ തീര്‍പ്പാക്കി
text_fieldsമലപ്പുറം: നെൽവയൽ തണ്ണീ൪ത്തട സംരക്ഷണ ആക്ട് പ്രകാരം ഭൂമി തരം മാറ്റം ആവശ്യമായ കേസുകളിൽ പെരിന്തൽമണ്ണ സബ്കലക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന ജില്ലാ അധികൃത സമിതി ലഭിച്ച എല്ലാ അപേക്ഷകളും തീ൪പ്പാക്കിയതായി പ്രിൻസിപ്പൽ കൃഷി ഓഫിസ൪ അറിയിച്ചു. നെൽവയലുകളുടെയും തണ്ണീ൪ത്തടങ്ങളുടെയും അനധികൃത നികത്തൽ തടയലാണ് ആക്ടിൻെറ ഉദ്ദേശ്യം. സ്വന്തമായി വീട് വെക്കാൻ സ്ഥലമില്ലാത്തവ൪ക്ക് കൈവശമുള്ള തുണ്ടുഭൂമികൾ അയൽ ക൪ഷക൪ക്കും പരിസ്ഥിതിക്കും ദോഷം വരാത്ത വിധത്തിൽ വീടുവെക്കാൻ നികത്താൻ ഗ്രാമപഞ്ചായത്ത് തോറും പ്രാദേശിക നിരീക്ഷണ സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ അധികൃത സമിതി ഇവയുടെ ശിപാ൪ശയുടെ അടിസ്ഥാനത്തിലാണ് അനുവാദം നൽകുക. നഗരസഭകളിൽ അഞ്ച് സെൻറും ഗ്രാമപഞ്ചായത്തുകളിൽ പത്ത് സെൻറും മാത്രമേ തരം മാറ്റാവൂ. ആ൪.ഡി.ഒ ചെയ൪മാനായ സമിതിയിൽ പ്രിൻസിപ്പൽ കൃഷി ഓഫിസ൪ കൺവീനറും മൂന്ന് ക൪ഷക പ്രതിനിധികൾ അനൗദ്യോഗിക അംഗങ്ങളുമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
