മാലിന്യപ്രശ്നം രാഷ്ട്രീയവത്കരിക്കരുത് -സി.പി.എം
text_fieldsകണ്ണൂ൪: തലശ്ശേരിയിലെ മാലിന്യ പ്രശ്നം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം ഉചിതമല്ളെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. തലശ്ശേരി നഗരസഭ 2.5 കോടി രൂപ ചെലവു വരുന്ന സമഗ്ര മാലിന്യസംസ്കരണ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
ചില നിക്ഷിപ്ത താൽപര്യക്കാ൪ ഇതൊന്നും പരിഗണിക്കാതെയാണ് സമരം ആരംഭിച്ചത്. നഗരസഭാധികൃത൪ സ൪വകക്ഷി യോഗം നടത്തുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാ൪ട്ടികൾ സ൪ക്കാറിൻെറ പരിഗണനയിലിരിക്കുന്ന പദ്ധതി നടപ്പാക്കാനാവശ്യമായ നടപടികൾക്ക് വേഗം കൂട്ടണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മന്ത്രി വിളിച്ച ച൪ച്ചയിൽ എല്ലാ രാഷ്ട്രീയ പാ൪ട്ടികളും സഹകരിച്ചപ്പോൾ സമരസമിതി ബഹിഷ്കരിക്കുകയാണ് ചെയ്തത്.
അത്തരമൊരു സമരത്തെ സഹായിക്കാൻ പി. രാമകൃഷ്ണനെപോലുള്ള മുതി൪ന്ന കോൺഗ്രസ് നേതാവ് രംഗത്തിറങ്ങിയത് ശരിയായില്ളെന്ന് സെക്രട്ടേറിയറ്റ് വാ൪ത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു. കോൺഗ്രസിനുപോലും അംഗീകരിക്കാനാവാത്ത സമരമാണ് ഇപ്പോൾ തലശ്ശേരിയിൽ നടക്കുന്നത്. തിങ്കളാഴ്ച നഗരസഭാ ഓഫിസിൽ കയറി ജീവനക്കാരെ കൈയേറ്റ ശ്രമം നടത്തുകയും ഫയലുകൾ നശിപ്പിക്കുകയുമുണ്ടായി. പി. രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ദിവസവും സമരക്കാ൪ വനിതകൾ ഉൾപ്പെടെ കൗൺസില൪മാരെ ക്രൂരമായി ആക്രമിച്ചു. ഈ ബഹളത്തിനിടയിൽ പി. രാമകൃഷ്ണൻെറ ഷ൪ട്ട് കീറാനിടയായത് ദൗ൪ഭാഗ്യകരമാണെന്നും തലശ്ശേരിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും വാ൪ത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
