ജനസമ്പര്‍ക്ക പരിപാടി സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കും-കോടിയേരി
text_fieldsകാലിക്കടവ് (കാസ൪കോട്): എല്ലാ ജില്ലകളിലും ചാടിയിറങ്ങി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തുന്ന ജനസമ്പ൪ക്ക പരിപാടി ക്രമക്കേടുകൾ നിറഞ്ഞതാണെന്നും ഇത് കേരളത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണൻ. സി.പി.എം കാസ൪കോട് ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് കാലിക്കടവിൽ നടന്ന ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണ സംവിധാനത്തെ പ്രവ൪ത്തിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് ഒരു വില്ളേജ് ഓഫിസ൪ ചെയ്യേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി ഏറ്റെടുത്ത് നടത്തുന്നത്. ജനസമ്പ൪ക്ക പരിപാടിയെന്ന തട്ടിപ്പ് ജനം തിരിച്ചറിയണം. മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിവേദനം നൽകിയവ൪ക്കുപോലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ആറുമാസത്തെ ഉമ്മൻചാണ്ടി ഭരണം കേരളത്തിൻെറ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയാണ് ചെയ്തത്.
പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടത്തിയില്ളെന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിച്ചിരിക്കുകയാണ്. കോൺഗ്രസിൻെറ സ൪ക്കാ൪ തന്നെയാണ് സി.ബി.ഐയെ അന്വേഷണ ചുമതല ഏൽപിച്ചത്. ഒരു തെറ്റും ചെയ്യാത്ത പൊതുപ്രവ൪ത്തകനെതിരെ അപഹാസ ശരങ്ങൾ ചൊരിഞ്ഞ കോൺഗ്രസ് നേതാക്കൾ പരസ്യമായി മാപ്പ് പറയണം.
തലശ്ശേരിയിൽ മലബാ൪ കാൻസ൪ സെൻറ൪ സ്ഥാപിക്കാൻ കൂടുതൽ താൽപര്യം കാണിച്ചുവെന്ന കുറ്റം മാത്രമാണ് ഇപ്പോൾ പിണറായി വിജയൻെറ പേരിലുള്ളത്. കാൻസ൪ സെൻറ൪ പാവപ്പെട്ട രോഗികളുടെ ആaശ്വാസകേന്ദ്രമായി മാറി. കേന്ദ്രസ൪ക്കാ൪ ഇതിനെ ആ൪.സി.സി സെൻററായി ഉയ൪ത്താൻ താൽപര്യം കാണിച്ചതിൽനിന്നുതന്നെ കേരളത്തിലെ നേതാക്കൾ ഇതിൻെറ ആവശ്യകത പഠിക്കണം.
ജില്ലാ സമ്മേളനത്തിൽ നടന്ന ച൪ച്ചകളും പത്രമാധ്യമങ്ങളിൽ വന്ന വാ൪ത്തകളും തമ്മിൽ ഒരു ബന്ധവുമില്ളെന്നും കോടിയേരി പറഞ്ഞു. വസ്തുതകൾ അറിയാത്ത പത്രങ്ങൾ കെട്ടിച്ചമച്ച വാ൪ത്തകളാണ് കഴിഞ്ഞദിവസങ്ങളിൽ സമ്മേളനവുമായി ബന്ധപ്പെട്ട് വന്നത്. കള്ളപ്രചാരണങ്ങളിലൂടെ, സി.പി.എം വലിയ ആപത്തിൽപെട്ടിരിക്കുന്നു എന്ന് വരുത്തിത്തീ൪ക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. പുതിയ തലമുറ പാ൪ട്ടിയിലേക്ക് വരുന്നത് അകറ്റാൻ എതി൪ പ്രചാരണങ്ങളിലൂടെ മാധ്യമങ്ങൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി , കെ. കുഞ്ഞിരാമൻ എം.എൽ. എ, പി.കെ. ശ്രീമതി ടീച്ച൪ എന്നിവ൪ സംസാരിച്ചു. എ.കെ. നാരായണൻ, കെ.എം. കുഞ്ഞിക്കണ്ണൻ, എം.വി. ബാലകൃഷ്ണൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, ടി.വി. ഗോവിന്ദൻ, പി. ജനാ൪ദനൻ, കെ. കൃഷ്ണൻ എന്നിവ൪ സംബന്ധിച്ചു. വി.പി.പി. മുസ്തഫ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
