അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയില്‍ ഒൗദ്യോഗിക പക്ഷത്തിന് ആധിപത്യം
text_fieldsഅമ്പലപ്പുഴ: സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിൽ ഒൗദ്യോഗിക പക്ഷത്തിന് ആധിപത്യം. വി.എസ് പക്ഷത്തിന് ആഘാതവും. കള൪കോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഇരുവിഭാഗവും ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. എച്ച്. സലാമിനെ വീണ്ടും ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ജി. സുധാകരനെ അനുകൂലിക്കുന്ന ഒൗദ്യോഗിക പക്ഷവും വി.എസ്-ഐസക് പക്ഷവും വി.എസിൻെറ ജന്മനാട് ഉൾക്കൊള്ളുന്ന അമ്പലപ്പുഴ ഏരിയ പിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. 19 അംഗ ഏരിയാ കമ്മിറ്റിയിൽ ആറ് വി.എസ് പക്ഷക്കാരെ ഉൾപ്പെടുത്തിയാണ് ഒൗദ്യോഗിക പാനൽ അവതരിപ്പിച്ചത്. എന്നാൽ, സുധാകര പക്ഷത്തുനിന്ന് നാലുപേരും വി.എസ് പക്ഷത്തുനിന്ന് 11 പേരും പുറത്തുനിന്ന് മത്സരിച്ചു.വോട്ടെടുപ്പിൽ പുറത്തുനിന്ന് മത്സരിച്ച സുധാകര പക്ഷത്തെ നാലുപേരും വിജയിച്ചു. വി.എസ് പക്ഷത്തെ 11 പേരിൽ ഒരാൾ മാത്രമാണ് വിജയിച്ചത്. ഒൗദ്യോഗികപക്ഷ പാനലിൽ ഇടംനേടിയ അഞ്ച് വി.എസ് പക്ഷക്കാ൪ പുറത്തുപോവുകയും ചെയ്തു.
കെ.പി. സത്യകീ൪ത്തി, എം. ശ്രീകുമാരൻ തമ്പി, യു. രാജുമോൻ, ആ൪. റജിമോൻ എന്നിവരാണ് വി.എസ് പക്ഷത്തുനിന്ന് തോറ്റ പ്രമുഖ൪. ഒൗദ്യോഗിക പാനലിൽ ഉൾപ്പെട്ട എം. ത്യാഗരാജൻ, പി.ടി. സൈറസ്, പി.കെ. ബൈജു, എം. രഘു, ടി.എസ്. ജോസഫ്, എ. ഓമനക്കുട്ടൻ, മോഹൻകുമാ൪, പി. ശ്യാംജി, ശിവശങ്കരൻ, സാലി, സെബാസ്റ്റ്യൻ, എം.എം. പണിക്ക൪ എന്നിവരാണ് വിജയിച്ചവ൪. പുറത്തുനിന്ന് മത്സരിച്ച് വിജയിച്ച സുധാകര പക്ഷത്തുനിന്നുള്ളവ൪ തമ്പി, പി.കെ. കുഞ്ഞപ്പൻ, കെ.ആ൪. ദാസ്, എ.പി. ഗുരുലാൽ എന്നിവരാണ്. രത്നമ്മ ഷാജിയും മോഹൻലാലും വി.എസ് പക്ഷത്തുനിന്ന് വിജയിച്ചു. ഇതോടെ ഏരിയാ കമ്മിറ്റിയിൽ ഒൗദ്യോഗിക വിഭാഗത്തിൽ ജി. സുധാകരനെ അനുകൂലിക്കുന്നവ൪ 17ഉം രണ്ടുപേ൪ വി.എസ് പക്ഷക്കാരുമാണ്. സമ്മേളന പ്രതിനിധികളിൽ മുൻതൂക്കമുണ്ടായെങ്കിലും ബ്ളോക് മുൻ പ്രസിഡൻറ് പി. ഷാജി കളംമാറിയതാണ് വി.എസ് പക്ഷത്തിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
