കൊതുക് നശീകരണം ശക്തമാക്കാന്‍ നഗരസഭാ തീരുമാനം
text_fieldsകൊച്ചി: കൊതുക് നശീകരണത്തിന് പ്രതിരോധ മാ൪ഗങ്ങൾ ശക്തമാക്കാൻ കൊച്ചി നഗരസഭാ യോഗം തീരുമാനിച്ചു. ഇതിനായി ഫോഗിങ്ങും ഉപ്പുവെള്ളം കയറ്റലും കാന വൃത്തിയാക്കലും തുടരുമെന്ന് മേയ൪ ടോണി ചമ്മണി അറിയിച്ചു. എല്ലാ ഡിവിഷനിലും കൊതുകുനിവാരണം നടപ്പാക്കും. പുതിയ ഫോഗിങ് മെഷീനും സൈക്കിളും ജീവനക്കാ൪ക്ക് നൽകി.പുതിയ ഫോഗിങ് മെഷീനുകൾക്കൊപ്പം നിലവിലെ ഓട്ടോറിക്ഷകളിലെ ഫോഗിങ്ങും തുടരും.
എന്നാൽ, പുതിയ ഫോഗിങ് മെഷീനുകൾ ഉപയോഗപ്രദമല്ളെന്ന് പ്രതിപക്ഷനേതാവ് ജേക്കബ് പരാതിപ്പെട്ടു. ഉപയോഗിച്ച് ഒരു ദിവസം കഴിയുമ്പോൾ കേട് സംഭവിക്കുന്ന ഫോഗിങ് മെഷീനുകളാണ് കൂടുതലും. ഇവയുടെ വലുപ്പക്കൂടുതൽ കാരണം സൗകര്യമായി കൊണ്ടുനടക്കാനും കഴിയുന്നില്ല. പഴയ ഫോഗിങ് മെഷീൻ പ്രവ൪ത്തിപ്പിക്കുന്നതിൻെറ ചെലവ് അധികമായിരുന്നെന്നും പുതിയ മെഷീൻ വലുതായതിനാലാണ് സൈക്കിൾ നൽകുന്നതെന്നും ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ കൗൺസിലിനെ അറിയിച്ചു.കൊതുക് നശീകരണപ്രവ൪ത്തനങ്ങൾ എങ്ങും നടക്കുന്നില്ളെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
മാലിന്യവിഷയത്തിൽ ഹൈകോടതി മേയറെയും ജില്ലയിലെ മറ്റ് ചെയ൪മാന്മാരെയും വിളിപ്പിച്ചതിനെ വിമ൪ശാത്മകമായി പ്രതിപക്ഷം കാണേണ്ടതില്ളെന്ന് മേയ൪ വ്യക്തമാക്കി. വിഷയം എങ്ങനെ പരിഹരിക്കാമെന്നതിനെ ക്കുറിച്ച് ച൪ച്ച നടത്താനാണ് കോടതി വിളിപ്പിച്ചിട്ടുള്ളത്.
ഡിവിഷനുകളിൽ കാനകൾ വൃത്തിയാക്കാൻ അനുവദിച്ച തുക വ൪ധിപ്പിച്ചതായും മേയ൪ അറിയിച്ചു. വിവിധ ഫണ്ടുകളിൽ നിന്നായി 10,000-15,000 രൂപവരെ അനുവദിച്ചിട്ടുണ്ട്. ഈ തുക 30,000 രൂപ വരെ ആക്കാനും കൗൺസിലിൽ തീരുമാനമായി. വാ൪ഡുകളിൽ കൊതുക് നശീകരണത്തിന് ജീവനക്കാ൪ എത്തുമ്പോൾ കൗൺസിലറോ അല്ളെങ്കിൽ ചുമതലപ്പെടുത്തിയ ആളോ ഇല്ളെങ്കിൽ ഉപ്പുവെള്ളം അടിക്കാൻ പാടില്ല. അവരുടെ രേഖാമൂലമുള്ള സ൪ട്ടിഫിക്കറ്റ് ഇല്ലാതെ ബില്ലിൽ ഒപ്പുവെക്കരുതെന്നും മേയ൪ നി൪ദേശിച്ചു. മാലിന്യം പ്ളാസ്റ്റിക് കവറിലാക്കി പൊതുവഴിയിൽ വലിച്ചെറിയുന്നവരിൽനിന്ന് ഇതുവരെ 35,000 രൂപ പിഴയായി കോ൪പറേഷന് ലഭിച്ചിട്ടുണ്ടെന്നും മേയ൪ അറിയിച്ചു.
അനധികൃത കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന റവന്യൂ സ്ക്വാഡിൻെറ പ്രവ൪ത്തനം കാര്യക്ഷമമാണ്. കോ൪പറേഷൻെറ തനതുവരുമാനം വ൪ധിപ്പിക്കാൻ ആരംഭിച്ച പിരിവ് സുതാര്യമായി നടക്കുന്നുണ്ട്. നികുതി നൽകാത്ത 159 അനധികൃത കെട്ടിടങ്ങൾ സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. പള്ളുരുത്തി സോണിലെ റവന്യൂ വിഭാഗം ജീവനക്കാ൪ അഴിമതി നടത്തുകയാണെന്ന് കൗൺസില൪ മുംതാസ് ആരോപിച്ചു. ആവശ്യത്തിന് ജീവനക്കാരില്ളെന്നും അവ൪ പറഞ്ഞു. സോണൽ ഓഫിസിൽ ആകെ മൂന്ന് പ്യൂൺമാരാണുള്ളത്. ഇവ൪ മിക്കവാറും ദിവസങ്ങളിൽ അവധിയിലായിരിക്കുമെന്നും തമ്പി സുബ്രഹ്മണ്യം പറഞ്ഞു. കസേര, മേശ, അലമാര പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല.
നഗരത്തിൽ അനുവദിച്ച 20 ലോ ഫ്ളോ൪ ബസുകൾ അന്യജില്ലയിലേക്ക് മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് അംഗങ്ങളായ ശ്യാമള എസ്. പ്രഭുവും അഡ്വ. എൻ.എ. ഷെഫീഖും ആവശ്യപ്പെട്ടു.
കഴിഞ്ഞ കൗൺസിലിൻെറ കാലത്ത് പ്രവ൪ത്തിച്ചിരുന്ന അനധികൃത കെട്ടിടങ്ങളിൽനിന്നുള്ളവയുടെ നികുതി പിരിച്ചെടുത്ത കണക്ക് സംബന്ധിച്ച് ഫിനാൻസ് കമ്മിറ്റി പരിശോധിക്കുമെന്നും മേയ൪ സഭയെ അറിയിച്ചു. ഡെപ്യൂട്ടി മേയ൪ ബി.ഭദ്ര, എൻ. വേണുഗോപാൽ, അനിൽ കുമാ൪, കെ.വി. മനോജ്, ടി.ജെ. വിനോദ് കുമാ൪, പി.ആ൪. റെനീഷ്, സി.എ. ഷക്കീ൪, സുനില ശെൽവൻ, സോജൻ, മഹേഷ് കുമാ൪, പ്രേംകുമാ൪, വി.ഡി. സുരേഷ്, നിയാസ്, ആൻറണി കുരീത്തറ എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
