ഉപഭോക്തൃ സംരക്ഷണ നിയമം: രജത ജൂബിലി ദേശീയതല ആഘോഷം കൊച്ചിയില്‍
text_fieldsകൊച്ചി: ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പാക്കി കാൽനൂറ്റാണ്ട് പിന്നിട്ടതിൻെറ ദേശീയതല ആഘോഷത്തിന് കൊച്ചിയിൽ വേദിയൊരുങ്ങും. വിവിധ ഉപഭോക്തൃസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് വ്യാജ മരുന്നുകൾക്കെതിരായ ദേശീയതല പ്രചാരണ പരിപാടിയോടെയാണ് ശനിയാഴ്ച രാവിലെ പത്തിന് കലൂരിലെ ഐ.എം.എ ഹൗസിൽ ആഘോഷം.
വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസും പങ്കെടുക്കും.
ആരോഗ്യസംരക്ഷണം സാ൪വത്രികമാക്കുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തുകയെന്ന ദ്വിമുഖലക്ഷ്യമാണ് പ്രചാരണപരിപാടിക്കുള്ളത്. പാ൪ട്ണ൪ഷിപ് ഫോ൪ സേഫ് മെഡിസിൻസ് ഇൻ ഇന്ത്യ, ജാഗോ ഗ്രാഹക് ജാഗോ, ഹെൽത്തി യു ഫൗണ്ടേഷൻ, കൺസ്യൂമ൪ കോണെക്സിയോ, ജൻ ഒൗഷധി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കൺസ്യൂമ൪ ഓൺലൈൻ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളാണ് പ്രചാരണപരിപാടിയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
