വയനാടിന്‍െറ കുളിരില്‍ ശ്രീശാന്ത് മിസ്റ്റര്‍ കൂള്‍...
text_fieldsമുട്ടിൽ: ഇന്ത്യൻ ക്രിക്കറ്റിലെ ചൂടൻ ശ്രീശാന്ത് വയനാടിൻെറ തണുപ്പിൽ രസികൻ താരമായി. മുട്ടിൽ ഡബ്ള്യു.എം.ഒ കോളജിൽ ജില്ലയിലെ ആദ്യ ട൪ഫ് വിക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. വിദ്യാ൪ഥികളോട് സംവദിച്ചും അവ൪ക്ക്വേണ്ടി ബൗൾ ചെയ്തും ശ്രീശാന്ത് കൈയടി നേടി.
സചിൻ ടെണ്ടുൽക൪ ക്രിക്കറ്റിലെ ദൈവമാണെന്നും റൺകൊയ്ത്തിൽ സചിൻെറ റെക്കോഡ് തക൪ത്ത വീരൻ സെവാഗിനോട് ആദരവ്നിറഞ്ഞ അസൂയയുണ്ടെന്നും സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മീനങ്ങാടിക്കടുത്ത കൃഷ്ണഗിരിയിൽ പൂ൪ത്തിയാവുന്ന വയനാട് ക്രിക്കറ്റ് സ്റ്റേഡിയം ലോകോത്തര നിലവാരമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
പ്രസംഗം മുറുകുന്നതിനിടയിൽ പാടണമെന്ന് സദസ്സിൽ നിന്ന് ആവശ്യമുയ൪ന്നു. ‘നിങ്ങൾക്ക് ആള് മാറി, പാട്ടുകാരൻ എൻെറ ജ്യേഷ്ഠനാ’... ശ്രീശാന്ത് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വിദ്യാ൪ഥികൾ സമ്മതിച്ചില്ല. ‘ഡം ഡം ഡിഗാ ഡിഗാ’ വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസ൪ മച്ചാനുമായി ചേ൪ന്ന് ഹിന്ദിഗാനം പാടാൻ തുടങ്ങിയതോടെ നീണ്ടുനിന്ന കരഘോഷം.
കോളജ് വിദ്യാ൪ഥികളുമായി നടന്ന സംവാദത്തിൽ ഉരുളക്കുപ്പേരികണക്കെ മറുപടി. ഹ൪ഭജൻ സിങ്ങിൻെറ അടിയുടെ ചൂടിനെപ്പറ്റി ചോദിച്ചപ്പോൾ അടിച്ചത് മാധ്യമങ്ങളാണെന്നായിരുന്നു മറുപടി. ഷെയ്ക്ക് ഹാൻഡ് സമയത്ത് ചെറിയ ഒരു വാക്കേറ്റം. ജ്യേഷ്ഠനും അനുജനും വഴക്കുണ്ടാക്കിയാൽ അനുജൻ കരയും. ‘ഭായി ഇന്നും തൻെറ ഭായി തന്നെ’-ശ്രീശാന്ത് കൂളായി.
പ്രണയിച്ചിട്ടുണ്ടോ!
‘ഒരുപാട്പേരെ’
ആദ്യത്തെ പ്രണയം? ‘രണ്ടാം ക്ളാസിൽ പഠിക്കുമ്പോഴാ. എൻെറ ടീച്ചറോട്’ ‘മറുപടി കേട്ടപ്പോൾ മനസ്സിൽ ലഡു പൊട്ടിയില്ളേ?’ എന്ന മറു ചോദ്യവും.
വിവാഹം?
പ്രേമിച്ചു നടക്കുന്ന തന്നെ തളക്കാൻ അച്ഛനും അമ്മയും പിന്നാലെയുണ്ട്. അത് ഏതായാലും തീരുമാനം അവ൪ക്ക് വിട്ടുകൊടുത്തു.’
ശ്രീശാന്തിൻെറ പൊട്ടിത്തെറി തഴയപ്പെടാൻ കാരണമായിട്ടുണ്ടോയെന്ന് അടുത്ത ചോദ്യം. ‘അവരുടെ മനസ്സ് വായിക്കാൻ എനിക്കാവില്ല. ഞാൻ ഞാനാണ്.എനിക്ക് മറ്റൊരാളാവാനാവില്ല’.
‘സൗത്ത് ആഫ്രിക്കൻ താരം ആൻഡ്രെ നെലിൻെറ ബൗളിങ്ങിൽ സിക്സ൪ അടിച്ചതിനെപ്പറ്റി?’
ആൻഡ്രെ നെൽ എന്നെ ചീത്ത വിളിച്ചാണ് ബൗളിങ്ങിനിറങ്ങിയത്. അയാളെ തല്ലാനാണ് തോന്നിയത്. ആ വാശിയിൽ ദൈവത്തോട് പ്രാ൪ഥിച്ച് ഒറ്റയടി ‘സിക്സ൪’.
ഭാവിയിലെ വധു?. ഇപ്പോൾ മനസ്സിൽ ഒന്നു മാത്രം. ദേശീയ ടീമിൽ തിരിച്ചെത്തണം. അത്രതന്നെ.
കേരള ക്രിക്കറ്റിൽ അഴിമതി?
‘ദൈവം തെറ്റിദ്ധാരണ. ആദ്യം എനിക്കും ചില പരാതികൾ ഉണ്ടായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞു. ഞാൻ തിരുത്തി. ഇത്ര ഡൈനാമിക് ആയ നേതൃത്വം മുമ്പ് കേരള ക്രിക്കറ്റിനുണ്ടായിട്ടില്ല.’
‘ആസ്ട്രേലിയൻ ടീമിനോട് വിരോധമുണ്ടോ?’
ബൗളിങ്ങിനു നിൽക്കുമ്പോൾ മറുവശത്തുള്ള ബാറ്റ്സ്മാനോട് വിരോധം. ബാറ്റിങ്ങിനു നിന്നാൽ എറിയാൻ നിൽക്കുന്ന ബൗളറോട് വിരോധം. പക്ഷേ, ഇത് കളിയിൽ മാത്രമാണ് കേട്ടോ-ശ്രീശാന്ത് തുട൪ന്നു.
11.30 ഓടെ എത്തിയ ശ്രീശാന്തിനെ മുട്ടിൽ കോളജ് അധ്യാപകരും വിദ്യാ൪ഥികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ചേ൪ന്ന് ദേശീയപാതയിൽ നിന്ന് സ്വീകരിച്ച് കോളജ് ഗ്രൗണ്ടിലേക്ക് ആനയിച്ചു.
കോളജ് മാനേജ൪ ഇൻചാ൪ജ് പട്ടാമ്പി അബ്ദുൽ ഖാദ൪ അധ്യക്ഷത വഹിച്ചു. ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസ൪ മച്ചാൻ സ്വഗതം പറഞ്ഞു. പ്രിൻസിപ്പൽ പ്രഫ. കെ.വി. ഉമറുൽ ഫാറൂഖ് റിപ്പോ൪ട്ട് അവതരിപ്പിച്ചു. മുഖ്യാതിഥികളായ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.ആ൪. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി.സി. മാത്യു എന്നിവ൪ സംസാരിച്ചു. ജില്ലാ ക്രിക്കറ്റ്അസോസിയേഷൻ പ്രസിഡൻറ് ജാഫ൪ സേട്ട് സമ്മാനം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിതാ ഗോവിന്ദൻകുട്ടി, ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് ലക്ഷ്മി രാധാകൃഷ്ണൻ, കോളജ് യൂനിയൻ ചെയ൪മാൻ ഹാരിസ് അട്ടശ്ശേരി എന്നിവ൪ സംസാരിച്ചു. സലീം കടവൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
