സിറ്റി വീണ്ടും സുന്ദരിയായി
text_fieldsശരീരസൗന്ദര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന കൂട്ടരാണ് ഹോണ്ട സിറ്റിയും കുടുംബവും. ഇടക്കിടക്ക് അടിമുടിയൊന്നു പുതുക്കിയില്ലെങ്കിൽ അവ൪ക്ക് ശരിക്ക് ഓട്ടം വരില്ല. ഇറങ്ങിയതിൽ പിന്നെ പലതവണ ഈ മിനുങ്ങൽ പ്രക്രിയ അവ൪ നടത്തിയിട്ടുമുണ്ട്. ദോഷം പറയരുതല്ലോ ഓരോ തവണയും തെറ്റില്ലാത്ത കച്ചവടവും ഒക്കുന്നുണ്ട്. നിലവിലുള്ള രൂപം വൃത്തികേടാണെന്ന അഭിപ്രായമൊന്നും ആ൪ക്കുമില്ല. എന്നാലും സിറ്റിയുടെ രൂപം ഹോണ്ട വീണ്ടും മാറ്റിയിരിക്കുന്നു.
ഉടൽ ഉടച്ചുവാ൪ക്കുന്നതിന് പകരം ചില സൗന്ദര്യശസ്ത്രക്രിയകൾ നടത്തുകയാണ് ഇക്കുറി ചെയ്തിരിക്കുന്നത്. ഇലക്ട്രിക് സൺറൂഫ്, ക്രോമിയത്തിൽ മുങ്ങിയ ഗ്രിൽ, പരിഷ്‌ക്കരിച്ച് ബംപ൪, 10 സ്‌പോക്ക് അലോയ് വീലുകൾ, റിയ൪വ്യൂ മിററിലെ ഇൻഡിക്കേറ്ററുകൾ, സെന്റ൪ കൺസോളിലെ വെള്ളിക്കെട്ട്, പുതുക്കിപണിത ടെയിൽ ലാംപ് എന്നിവയൊക്കെയാണ് പെട്ടെന്ന് കാണാവുന്ന മാറ്റങ്ങൾ. മുന്നിലെ ഇരട്ട എയ൪ബാഗുകൾ, ക്രൂയിസ് കൺട്രോൾ, ഇബിഡിയും ബ്രേക്ക് അസിസ്റ്റുമുള്ള എബിഎസ് സംവിധാനം എന്നിവയാണ് അദൃശ്യമായി ഇരിക്കുന്നത്. ഗ്രൗണ്ട് ക്ലിയറൻസ് 165 എംഎം ആയി ഉയ൪ന്നിട്ടുണ്ട്. 1.5 ലിറ്ററിന്റെ പെട്രോൾ എഞ്ചിൻ 118 പിഎസ് കരുത്ത് നൽകുന്നു. മാനുവലിലും ഓട്ടോമാറ്റിക്കിലുമായി ആറ് വ്യത്യസ്ത മോഡലുകളുണ്ട്. കുറഞ്ഞ വില 6.99 ലക്ഷവും കൂടിയത് 10.22 ലക്ഷവും ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
