ആദിവാസി വീട് നിര്‍മാണം: ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ ക്രമക്കേടെന്ന്
text_fieldsകൽപറ്റ: പൂതാടി പഞ്ചായത്തിലെ ആദിവാസികളുടെ വീട് നി൪മാണത്തിന് ജില്ലാ പഞ്ചായത്ത് കുടുംബശ്രീകൾക്ക് നൽകിയ ഫണ്ടിൽ മുൻ സി.ഡി.എസ് പ്രസിഡൻറ് തിരിമറി നടത്തിയെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഐ.ബി. മൃണാളിനി വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ ഭരണസമിതിക്കാലത്ത് ജില്ലാ പഞ്ചായത്ത് നൽകിയ 21 ലക്ഷം രൂപയിൽ 12.75 ലക്ഷത്തിൻെറ ക്രമക്കേട് നടന്നു.8.25 ലക്ഷം രൂപയുടെ 11 വീടുകളും മാത്രമാണ് പൂ൪ത്തിയായത്.
പണി തീരാത്ത വീടുകൾക്കും തുക നൽകിയെന്നാണ് രേഖകൾ. സി.എഡി.എസ് ഏറ്റെടുത്ത് പ്രവൃത്തികൾ നടത്താനാണ് വ്യവസ്ഥയുണ്ടാക്കിയത്. എന്നാൽ, കരാറുകാരാണ് വീട് പണിയെടുത്തത്. തങ്ങൾ പണം കൈപ്പറ്റിയിട്ടില്ളെന്നാണ് ആദിവാസികൾ പറയുന്നത്. ഇവ൪ പണം കൈപ്പറ്റിയതിന് കുടുംബശ്രീയുടെ പക്കൽ രേഖകളില്ല.
12.75 ലക്ഷം രൂപ പലിശയുമടക്കം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനും കുടുംബശ്രീകൾക്കും ജില്ലാ പഞ്ചായത്ത് നോട്ടീസ് അയച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരമല്ല സി.ഡി.എസ് പ്രസിഡൻറ് ജില്ലാ പഞ്ചായത്തിൽ എഗ്രിമെൻറ്വെച്ച് പണം കൈപ്പറ്റിയത്. സി.ഡി.എസ് ഭാരവാഹികളുമായി ഇക്കാര്യം ച൪ച്ച ചെയ്തിട്ടില്ളെന്ന് പഞ്ചായത്ത് രേഖകളും കുടുംബശ്രീ മിനുട്സും തെളിയിക്കുന്നു.
ഇതിനാൽ പണം തിരികെ നൽകാൻ നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് ബാധ്യതയില്ല.
മുൻ സി.ഡി.എസ് പ്രസിഡൻറിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആദിവാസികളുടെ വീട് പണി പൂ൪ത്തിയാക്കാൻ അടിയന്തര നടപടി വേണമെന്നും മൃണാളിനി ആവശ്യപ്പെട്ടു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻമാരായ അന്നക്കുട്ടി ജോസ്, സിന്ധു രവീന്ദ്രൻ എന്നിവരും വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
