Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകേരള അതിര്‍ത്തി റോഡ്...

കേരള അതിര്‍ത്തി റോഡ് ഉപരോധിക്കാനെത്തിയ 24 പേര്‍ അറസ്റ്റില്‍

text_fields
bookmark_border
കേരള അതിര്‍ത്തി റോഡ് ഉപരോധിക്കാനെത്തിയ 24 പേര്‍ അറസ്റ്റില്‍
cancel

ഗൂഡല്ലൂ൪: മുല്ലപ്പെരിയാ൪ പ്രശ്നത്തിലെ കേരള സ൪ക്കാ൪ നിലപാടിൽ പ്രതിഷേധിച്ച് എം.ഡി.എം.കെ നേതാവ് വൈകോയുടെ ആഹ്വാന പ്രകാരം നടന്ന റോഡ് ഉപരോധം ഗൂഡല്ലൂരിൽ പൊലീസ് തടഞ്ഞു. കേരള അതി൪ത്തിയിലേക്ക് മാ൪ച്ച് നടത്താനൊരുങ്ങിയ വിവിധ രാഷ്ട്രീയപാ൪ട്ടി സന്നദ്ധസംഘടനാ പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെ 224 പേരാണ് അറസ്റ്റിലായത്. ഇവരെ ദേവാലയിലെ കല്യാണ മണ്ഡപത്തിൽ പാ൪പ്പിച്ചു.
നാടുകാണി അതി൪ത്തി ലക്ഷ്യംവെച്ച് നീങ്ങിയ എം.ഡി.എം.കെ പ്രവ൪ത്തക൪ക്ക് പിന്തുണയുമായി ഡി.എം.കെ, പി.എം.കെ, വിടുതലൈ ശിരുത്തൈകൾ കക്ഷി, നാം തമിഴ൪, നീലഗിരി തമിഴ് സംഘം പ്രവ൪ത്തകരും പങ്കെടുത്തു. നാടുകാണി ജങ്ഷനിലെ വനംവകുപ്പ് ചെക്പോസ്റ്റിനടുത്ത് ബാരിക്കേഡ് കൊണ്ടും വടംകെട്ടിയും പൊലീസ് പ്രതിരോധ വലയം സൃഷ്ടിച്ചിരുന്നു. നീലഗിരി ജില്ലാ എസ്.പി നിജാമുദ്ദീൻ, ഗൂഡല്ലൂ൪, ദേവാല ഡിവൈ.എസ്.പിമാരായ ലക്ഷ്മണൻ, സുരേഷ് കുമാ൪, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് സ്പെഷൽ പൊലീസ് അടക്കം ശക്തമായ പൊലീസ് ബന്തവസ്സ് ഏ൪പ്പെടുത്തിയിരുന്നു.
രാവിലെ 11 മണിക്ക് റോഡ് ഉപരോധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, 11.15നാണ് എം.ഡി.എം.കെ ജില്ലാ സെക്രട്ടറി അട്ടാരി നഞ്ചൻ, കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നാടുകാണി പെട്രോൾ ബങ്കിൽനിന്ന് പുറപ്പെട്ടത്. മുക്കാൽ മണിക്കൂ൪ നേരം സംസാരിക്കാൻ അനുവദിച്ചശേഷം 12 മണിയോടെ റോഡിലിരുന്നവരടക്കം 224 പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
നാടുകാണി, മരപ്പാലം ഭാഗത്ത് കടകളടച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ കേരളത്തിൽനിന്ന് ഒരു വാഹനവും കടത്തിവിട്ടില്ല.
മരപ്പാലത്ത് എടവണ്ണക്കാരുടെ ഒരു കാ൪ ചില൪ എറിഞ്ഞ് ഉടച്ചതല്ലാതെ മറ്റ് അനിഷ്ട സംഭവങൾ ഒന്നും നടന്നില്ല.
അതേസമയം, പുതിയ ഡാം നി൪മാണത്തിന് കേരള നിയമസഭയിൽ പ്രമേയം പാസാക്കി അതിന് 40 കോടി വകയിരുത്തുമെന്ന തീരുമാനം തമിഴ്നാടിനോടുള്ള വെല്ലുവിളിയാണ്. ഡാം തമിഴ്നാടിൻേറതാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് ഓരോ തമിഴൻെറയും അവകാശമാണ്. ജലം പങ്കിടൽ സംബന്ധിച്ച് ചില കരാറുകൾ കേരളം ലംഘിച്ചുവരുന്നതിനാൽ അവരുടെ ഉറപ്പുകളൊന്നും വിശ്വസിക്കാനാവില്ളെന്ന് അട്ടാരി നഞ്ചൻ പറഞ്ഞു.
റോഡ് തടയൽ പ്രഖ്യാപനത്തെ തുട൪ന്ന് കേരളത്തിൽ നിന്നുള്ള കെ.എസ്.ആ൪.ടി.സി സ൪വീസുകൾ ഓടിയില്ല. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള കെ.എസ്.ആ൪.ടി.സി ബസുകൾ പാട്ടവയൽ അതി൪ത്തിവരെ സ൪വീസ് നടത്തി. കേരള രജിസ്ട്രേഷൻ വാഹനങ്ങൾ കടന്നുവരുന്നത് പൊലീസ് തന്നെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. അനിഷ്ട സംഭവം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടിയെന്ന് പൊലീസ് പറഞ്ഞു.
താളൂ൪, ചോലാടി അതി൪ത്തികളിൽ വാഹനങ്ങളൊന്നും തടഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story