മേയറുമായി സഹകരിക്കില്ളെന്ന് യു.ഡി.എഫ്
text_fieldsകോഴിക്കോട്: കോ൪പറേഷൻ കൗൺസിൽ യോഗങ്ങളിൽ അഴിമതി ആരോപണങ്ങളും ജനകീയപ്രശ്നങ്ങളും ച൪ച്ച ചെയ്യാൻ അനുവദിക്കുന്നില്ളെന്നാരോപിച്ച് മേയ൪ പ്രഫ. എ.കെ. പ്രേമജത്തോട് നിസ്സഹകരിക്കാൻ യു.ഡി.എഫ് തീരുമാനം. അഴിമതിക്കാരെ സംരക്ഷിക്കാനാണ് മേയ൪ ശ്രമിക്കുന്നതെന്നും ചില ഉപജാപക സംഘങ്ങളുടെ വക്താവായി അവ൪ അധഃപതിച്ചതായും പ്രതിപക്ഷ നേതാവ് എം.ടി.പത്മ, ഉപ നേതാവ് കെ. മുഹമ്മദലി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. മേയ൪ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കില്ളെന്നും എന്നാൽ വികസന പ്രവൃത്തികളിൽ സഹകരിക്കുമെന്നും അവ൪ പറഞ്ഞു.
വികസന കാര്യങ്ങൾ, ആരോഗ്യ-കുടിവെള്ള പ്രശ്നങ്ങൾ, തെരുവുവിളക്കുകളുടെ അവസ്ഥ തുടങ്ങിയവയിലൊന്നും ശ്രദ്ധിക്കാതെ ജനകീയ പ്രശ്നങ്ങളിൽ പുറംതിരിഞ്ഞുനിൽക്കുന്ന മേയ൪ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കൗൺസിലിൽ ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് മേയ൪ വ്യക്തമായ മറുപടി പറയുന്നില്ല. പല കൗൺസിൽ തീരുമാനങ്ങളും മിനുട്സിൽ തെറ്റായാണ് രേഖപ്പെടുത്തുന്നത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഭൂരിപക്ഷത്തിൻെറ ബലത്തിൽ പ്രതിപക്ഷാംഗങ്ങളെ അടിച്ചമ൪ത്തുന്ന നയമാണ് മേയറുടേത്. സ്റ്റേഡിയത്തിൽ കത്താത്ത ഫ്ളഡ്ലൈറ്റ് സഥാപിച്ച കമ്പനിക്ക് പ്രവൃത്തി നൽകിയതിൽ മേയ൪ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അവ൪ പറഞ്ഞു.ചൊവ്വാഴ്ച കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ച കെ. മുഹമ്മദലിയെ സംസാരിക്കാൻ അനുവദിക്കാതെ സഭ പിരിച്ചുവിട്ടത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. അംഗങ്ങൾ സഭ വിടും മുമ്പ് വിളക്കണച്ചു. കോ൪പറേഷൻ ഓഫിസിൽനിന്ന് ഫയലുകൾ മുങ്ങുന്നത് പതിവായിരിക്കുന്നു. പ്രതിപക്ഷത്തെ മാനിക്കാത്ത മേയറുമായി സഹകരിക്കില്ല.നെല്ലിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്ളോട്ടുകൾ ലേലം ചെയ്തതിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ തീരുമാനം പ്രതിപക്ഷത്തിൻെറ ശകതമായ എതി൪പ്പിനെ തുട൪ന്ന് മാറ്റേണ്ടിവന്നു. ഇതുവഴി 17 ലക്ഷത്തിലേറെ രൂപയുടെ ലാഭമാണ് നഗരസഭക്കുണ്ടായത്. തലശ്ശേരിയിൽ പാ൪ട്ടി പരിപാടിയിൽ പങ്കെടുക്കാൻ നഗരസഭാ വാഹനങ്ങൾ ഉപയോഗിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും മേയ൪ മറുപടി പറയുന്നില്ളെന്നും ഭരണം മാഫിയകളുടെ കൈയിലാണെന്നും അവ൪ ആരോപിച്ചു. സോഷ്യലിസ്റ്റ് ജനത കൗൺസില൪മാരായ പി. കിഷൻചന്ദ്, എൻ.സി. മോയിൻകുട്ടി, കൗൺസില൪മാരായ കെ.ടി. ബീരാൻകോയ, സി.പി. സലിം, സക്കറിയ്യ പി. ഹുസൈൻ തുടങ്ങിയവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
