വടകരയില്‍ വന്‍ വിദേശമദ്യ വേട്ട
text_fieldsവടകര: വടകരയിൽ വൻ വിദേശമദ്യവേട്ട. 111 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. മാഹിയിൽനിന്ന് കാറിൽ കടത്തുകയായിരുന്ന 111 കുപ്പി വിദേശമദ്യം ഇന്നലെ പുല൪ച്ചെ അഞ്ചു മണിയോടെയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
വാഹന പരിശോധനക്കിടയിൽ കൈനാട്ടിയിൽവെച്ച് കൈകാണിച്ചിട്ടും നി൪ത്താതെപോയ കെ.എൽ 13 ജി 7970 മാരുതി കാറിനെ പിന്തുട൪ന്ന് മൂരാടുവെച്ചാണ് എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് ഇൻറലിജൻസ് ബ്യൂറോവിന് ലഭിച്ച രഹസ്യ വിവരത്തെ തുട൪ന്നാണ് പരിശോധന. മദ്യവും കാറും ഉപേക്ഷിച്ച് ഡ്രൈവ൪ ഓടി രക്ഷപ്പെട്ടു. വ്യാജ നമ്പ൪പ്ളേറ്റ് ഉപയോഗിച്ചാണ് കാറിൽ മദ്യം കടത്തിയതെന്നും ഡ്രൈവറെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥ൪ പറഞ്ഞു. എക്സൈസ് സംഘത്തെ കണ്ട് നി൪ത്താതെ പോയ മാരുതി കാറിനെ സ്വകാര്യ കാറിൽ പിന്തുടരുകയായിരുന്നു. മദ്യം എക്സൈസ് കമീഷണ൪ മുമ്പാകെയും കേസുമായി ബന്ധപ്പെട്ട രേഖകൾ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.
പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ട൪ പി. മുരളീധരൻ, പ്രിവൻറീവ് ഓഫിസ൪മാരായ എൻ.കെ. ചന്ദ്രൻ, ടി. ഷിജു, ഗാ൪ഡുമാരായ സോമസുന്ദരൻ, ഷിജു, സുബീഷ്, സായിദാസ് എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
