യുവതിയുടെ മരണം: ഭര്‍ത്താവിനും സഹോദരിക്കുമെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്ന് റിപ്പോര്‍ട്ട്
text_fieldsകോഴിക്കോട്: യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭ൪ത്താവിനും ഭ൪തൃസഹോദരിക്കുമെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്ന് ശിപാ൪ശ. ബേപ്പൂ൪ കൈതവളപ്പ് വലിയകത്ത് വാസുവിൻെറ മകൾ പ്രജിതയുടെ (24) മരണത്തിലാണ് ഭ൪ത്താവ് വെള്ളയിൽ സ്വദേശി തെക്കരകം പറമ്പ് വിനയൻ, സഹോദരി ശാന്തി എന്നിവ൪ക്കെതിരെ കേസെടുക്കാൻ ക്രൈം ഡിറ്റാച്ച്മെൻറ് അസിസ്റ്റൻറ് കമീഷണ൪ പി.എം. പ്രദീപ് കുമാ൪ ശിപാ൪ശ ചെയ്ത് സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻ കുമാറിന് റിപ്പോ൪ട്ട് സമ൪പ്പിച്ചത്.
കേസിൽ പ്രാഥമികാന്വേഷണം നടത്തിയ വെള്ളയിൽ സ്റ്റേഷനിലെ മുൻ എസ്.ഐ ഒ.കെ. പാപ്പച്ചൻ പ്രതികൾക്കനുകൂലമായി നിലപാടെടുത്തത് സംബന്ധിച്ച് വിശദീകരണം തേടണമെന്നും റിപ്പോ൪ട്ടിൽ പറയുന്നു. കഴിഞ്ഞ ജൂലൈ 23 നാണ് പ്രജിതയെ ഭ൪തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭ൪ത്താവിൻെറയും ഭ൪തൃവീട്ടുകാരുടെയും നിരന്തര പീഡനമാണ് മരണകാരണമെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രജിതയുടെ സഹോദരൻ പ്രശാന്ത് വെള്ളയിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, പൊലീസ് യുവതിയുടെ മാതാപിതാക്കളിൽ നിന്ന് മൊഴിയെടുത്തില്ല. പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ തൂങ്ങിമരണമെന്ന് സ്ഥിരീകരണം വന്നതോടെ ശാരീരിക, മാനസിക പീഡനം നടന്നു എന്നപരാതിയിൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ല. തുട൪ന്ന്, മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കമീഷണ൪ക്ക് പരാതി നൽകി. കമീഷണ൪ അന്വേഷണം ക്രൈം ഡിറ്റാച്ച്മെൻറ് എ.സിക്ക് വിടുകയായിരുന്നു. മരണദിവസം രാവിലെ യുവതി ബേപ്പൂരിലെ സ്വന്തം വീട്ടിൽ വരുകയും സ്ത്രീധനമായി നൽകിയ സ്വ൪ണത്തിലെ അഞ്ചരപവൻ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. വീട്ടിൽവന്ന സമയത്ത് തൻെറ ആഭരണമെല്ലാം ഭ൪തൃസഹോദരി അവരുടെ ഇഷ്ടാനുസരണം പണയപ്പെടുത്തുകയും മറ്റും ചെയ്തെന്ന് യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു. എ.സിയുടെ റിപ്പോ൪ട്ട് വന്ന് ഒരുമാസം കഴിഞ്ഞിട്ടും വെള്ളയിൽ പൊലീസ് ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ളെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ബന്ധുക്കൾ മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
