ദോഹ: ഗൾഫ് സഹകരണ കൗൺസിലിന്‍്റെ റിയാദിൽ നടന്ന 32ാമത് ഉച്ചകോടിയുടെ തീരുമാനങ്ങളെയും പ്രഖ്യാപനത്തെയും ഖത്ത൪ സ്വാഗതം ചെയ്തു. ഗൾഫ് സഹകരണത്തെ ശക്തിപ്പെടുത്താനും പൗരൻമാ൪ക്ക് കൂടുതൽ ഗുണം ലഭിക്കാനും ‘റിയാദ് പ്രഖ്യാപനം’ വഴിയൊരുക്കുമെന്ന് ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽഅതിയ്യയുടെ അധ്യക്ഷതയിൽ ഇന്നലെ ഉച്ചക്ക് അമീരി ദീവാനിൽ ചേ൪ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. സഹകരണത്തിന്‍്റെ ഘട്ടത്തിൽ നിന്ന് ഐക്യത്തിന്‍്റെ ഘട്ടത്തിലേക്ക് കടക്കാനുള്ള സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍്റെ നി൪ദേശത്തെ ഖത്ത൪ ഏറെ വിലമതിക്കുന്നു.
ഉച്ചകോടി വൻ വിജയമാക്കുന്നതിൽ സൗദി രാജാവിന്‍്റെ വിവേകപൂ൪ണമായ പങ്കാളിത്തം പ്രധാനമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തിയതായി യോഗതീരുമാനങ്ങൾ വിശദീകരിച്ച വിദേശസഹമന്ത്രിയും കാബിനറ്റ്കാര്യ സ്റ്റേറ്റ് മന്ത്രിയുമായ അഹ്മദ് ബിൻ അബ്ദുല്ല ആൽമഹ്മൂദ് അറിയിച്ചു.
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുസംബന്ധിച്ച് ഖത്തറും ഫിലിപ്പൈൻസും തമ്മിലെ അഡീഷനൽ പ്രോട്ടോകോളിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വിദേശമന്ത്രാലയം തയാറാക്കിയ കുറിപ്പ് ച൪ച്ച ചെയ്ത യോഗം ഉചിതമായ തീരുമാനമെടുത്തതായി മന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2011 10:28 AM GMT Updated On
date_range 2011-12-22T15:58:21+05:30റിയാദ് പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു
text_fieldsNext Story