ദുബൈ: അസൂയക്കും കഷണ്ടിക്കും വരെ ‘ഒറ്റമൂലികൾ’ വിൽപന നടത്തുന്ന സംഘങ്ങൾ ദുബൈയിലും സജീവമാകുന്നു. കഷണ്ടിക്കും മുടി കൊഴിച്ചിലിനും മാത്രമല്ല, തടി കൂട്ടാനും കുറക്കാനും മുഖത്തെ കറുത്ത പാട് മായ്ക്കാനും വെളുക്കാനും തുടങ്ങി എന്തിനും ഏതിനും ഇവരുടെ കൈവശം മരുന്നുകൾ റെഡിയാണ്. ദുബൈയുടെ ചില ഭാഗങ്ങളിൽ ഇത്തരം മരുന്ന് വിൽപന സജീവമാവുകയാണ്. സാധാരണക്കാരായ തൊഴിലാളികളും മറ്റുമാണ് ഇത്തരം തട്ടിപ്പ് സംഘത്തിൻെറ പ്രധാന ഇരകൾ.
ഹോ൪ലാൻസ് പോസ്റ്റോഫിസ് റോഡിൽ പാക് സ്വദേശിയുടെ മേൽനോട്ടത്തിൽ നടക്കുന്ന മൂന്ന് കടകൾ കേന്ദ്രീകരിച്ച് മാസങ്ങളായി ‘ഒറ്റമൂലി’ വിൽപന സജീവമാണെന്ന് പരാതി ഉയ൪ന്നിട്ടുണ്ട്. മരുന്നിൻെറ മറവിൽ നടക്കുന്ന തട്ടിപ്പിൽ ഇതിനകം മലയാളികളടക്കം നിരവധി പേരാണ് കുടുങ്ങിയത്.
തടികുറക്കാനും കൂട്ടാനും മുഖത്തെ കറുത്തതോ വെളുത്തതോ ആയ പാടുകൾക്കും അമിത വിയ൪പ്പിനും കഷണ്ടിക്കുമെല്ലാമുള്ള മരുന്നുകൾ ഏറെ ഫലപ്രദമാണെന്നാണ് ഇവ൪ പ്രചരിപ്പിക്കുന്നത്. ഇവരുടെ സമ൪ഥമായ വാചകമടിയിൽ വീണുപോകുന്നവ൪ക്കാണ് പണം നഷ്ടമാകുന്നത്. ഇതുവഴി കടന്നു പോകുന്നവരെ ‘ചാക്കിട്ടുപിടിച്ചാ’ണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇതിനായി പാക്, ബംഗ്ളാദേശ് സ്വദേശികൾ വഴിയിൽ കാത്തുനിൽക്കുകയാണ്.
തനിച്ച് പോകുന്നവരെയാണ് ഇവ൪ ഉന്നംവെക്കുന്നത്. ഇത്തരക്കാരെ കണ്ടാൽ തന്ത്രപൂ൪വം അടുത്തുചെന്ന് സൗഹൃദം നടിക്കുകയും രോഗത്തെക്കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും പരിഹാരത്തെക്കുറിച്ചും ഉപദേശ രൂപേണ സംസാരിക്കും. എളുപ്പം വഴങ്ങുന്നവരാണെന്ന് മനസ്സിലായാൽ തൊട്ടടുത്ത ഗ്രോസറി ചൂണ്ടിക്കാട്ടി മരുന്ന് അവിടെ കിട്ടുമെന്ന് അറിയിക്കുന്നു. ചിലപ്പോൾ മരുന്നിൻെറ പേര് കുറിച്ചെടുക്കാനും ആവശ്യപ്പെടും. ചിലരെ നി൪ബന്ധിപ്പിച്ച് ഗ്രോസറിയിലെത്തിച്ച ശേഷം ലേഹ്യവും കായചൂ൪ണവും വാങ്ങാൻ നി൪ബന്ധിക്കും. 20 ദി൪ഹമാണ് ഇതിന് ഈടാക്കുന്നത്.
‘കസ്റ്റമ൪’ കെണിയിൽ വീഴുമെന്ന് ബോധ്യമായാൽ അടുത്ത നമ്പ൪ ഇറക്കുകയായി. നേരത്തെ വാങ്ങിയ ലേഹ്യം, കായചൂ൪ണം എന്നിവയിൽ ചില പൊടികൾ കൂടി ചേ൪ത്താലെ മരുന്ന് ഫലപ്രദമാവുകയുള്ളു എന്നാണ് അടുത്ത ഉപദേശം. ഈ മരുന്ന് വേറെ കടകളിലാണ് ലഭിക്കുക. ഇത് വാങ്ങാൻ തയാറാകുന്നവരുമായി അടുത്ത മറ്റൊരു കടയിലെത്തി അഞ്ചാറ് ഇനങ്ങളിലുള്ള പൊടികൾ കാണിച്ചുകൊടുക്കും. ഓരോ രോഗങ്ങൾക്കും വെവ്വേറെ പൊടികളാണ്. ഈ പൊടി വാങ്ങാൻ തയാറാവുന്നവരെയാണ് ശരിക്കും പിഴിയുന്നത്. ഒരു പൊടിക്ക് 100 മുതൽ 300 ദി൪ഹം വരെ വില പറയും. ആളുകളുടെ മട്ടും ഭാവവുമനുസരിച്ച് വിലയിൽ മാറ്റം വരികയും ചെയ്യും.
രോഗകാഠിന്യം ബോധ്യപ്പെടുത്തി അതിസമ൪ഥമായി ഒന്നിൽ കൂടുതൽ മരുന്നുപൊടികൾ വാങ്ങിപ്പിക്കുകയാണ് ഇവരുടെ തന്ത്രമെന്ന് അനുഭവസ്ഥ൪ പറയുന്നു. മൊത്തം തുക നൽകാനില്ലാത്തവരിൽ നിന്ന് ഉള്ളത് വാങ്ങുകയും ബാക്കി പിന്നീട് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
മാസങ്ങൾ മരുന്ന് പരീക്ഷിച്ചിട്ടും രോഗത്തിന് മാറ്റമില്ലാതാവുമ്പോഴാണ് പലരും തട്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കുന്നത്. 400 മുതൽ 850 ദി൪ഹം വരെ മുടക്കിയിട്ടും യാതൊരു ഫലവും ലഭിക്കാതെ വെട്ടിൽ വീണവ൪ നിരവധിയാണ്. ഇവരിൽ പലരും നാണക്കേടുമൂലം പുറത്തുപറയുന്നില്ളെന്ന് മാത്രം. മലയാളികളും പാകിസ്താനികളും ബംഗ്ളാദേശികളുമാണ് തട്ടിപ്പുസംഘത്തിൻെറ പ്രധാന ഇരകൾ.
850 ദി൪ഹം നൽകി മരുന്ന് വാങ്ങിക്കഴിച്ചിട്ടും ഒരു ഫലവുമുണ്ടായില്ളെന്ന് ഹോ൪ലാൻസിലെ ഒരു സ്റ്റുഡിയോ ജീവനക്കാരൻ പറഞ്ഞു. വടകര സ്വദേശി സത്യൻ തൻെറ വയറ് വലുതാകുന്നതായി അറിയുന്നത് ഇവ൪ പറഞ്ഞാണത്രെ. സംഘം നിരവധി തവണ വലയിൽ വീഴ്ത്താൻ ശ്രമിച്ചിരുന്നതായി കണ്ണൂ൪ കീച്ചേരി സ്വദേശി പ്രശാന്ത് പറഞ്ഞു.
വിവിധ രോഗങ്ങൾ സംബന്ധിച്ച ആശങ്കൾ അലട്ടുന്ന പ്രവാസികളെ എളുപ്പത്തിൽ കെണിയിൽ വീഴ്ത്താനാകുമെന്നതാണ് ഇത്തരം തട്ടിപ്പുസംഘങ്ങൾ വ്യാപകമാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2011 10:25 AM GMT Updated On
date_range 2011-12-22T15:55:38+05:30‘സര്‍വ രോഗ സംഹാരി’ വില്‍പന സജീവം
text_fieldsNext Story