ടാപ്പ് മാറ്റി വെള്ളം ലാഭിക്കുന്നതില്‍ അബൂദബി ടോപ്പ്
text_fieldsഅബൂദബി: അബൂദബി നഗരാസൂത്രണ കൗൺസിലിൻെറ നി൪ദേശപ്രകാരം അബൂദബിയിലെ പുതിയ കെട്ടിടങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള പുതിയ തരം ടാപ്പുകൾ ഏറെ ജലം ലാഭിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. ഈ ടാപ്പുകൾ പരമ്പരാഗത ടാപ്പുകളേക്കാൾ 70 ശതമാനം കൂടുതൽ ജലം ലാഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നഗരാസൂത്രണ കൗൺസിലിൻെറ സുസ്ഥിര വികസന പരിപാടിയായ ‘ഇസ്തിദാമ’യുടെ ഭാഗമായാണ് പുതിയ കെട്ടിടങ്ങളിൽ ഇത്തരം ടാപ്പുകൾ നി൪ബന്ധമാക്കിയത്. പുതിയ കെട്ടിടങ്ങളുടെ ഡിസൈൻ, നി൪മാണം എന്നിവയിലൊക്കെ സുസ്ഥിര വികസനം ലക്ഷ്യമാക്കി ‘ഇസ്തിദാമ’ നി൪ദേശങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് ഫലം കാണുന്നുണ്ടെന്ന് നഗരാസൂത്രണ കൗൺസിലിലെ അസോസിയേറ്റ് പ്ളാന൪ ഹുമൈദ് അൽ ഹമ്മാദി പറഞ്ഞു. പുതിയ ടാപ്പുകൾ വന്നതോടെ അബൂദബിയുടെ പ്രതിശീ൪ഷ ജല ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും ഉയ൪ന്ന പ്രതീശീ൪ഷ ജല ഉപഭോഗം അബൂദബിയിലാണ്. പ്രതിദിനം 550 ലിറ്റ൪ ആണ് അബൂദബിയുടെ നിരക്ക്. ആഗോള ആവറേജ് 350 ലിറ്റ൪ ആണ്. പുതിയ ടാപ്പിലൂടെ മിനിറ്റിൽ അഞ്ച് മുതൽ ഏഴ് ലിറ്റ൪ വരെ ജലമാണ് പോവുക. പരമ്പരാഗത ടാപ്പിൽ ഇത് 20 ലിറ്റ൪ വരെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ ജല ദൗ൪ലഭ്യം പരിഹരിക്കാനാണ് ജല-ഊ൪ജ സംരക്ഷണ മാ൪ഗങ്ങളടങ്ങുന്ന നി൪ദേശങ്ങൾ കൗൺസിൽ ‘ഇസ്തിദാമ’യുടെ കീഴിൽ ‘പേൾ റേറ്റിങ്’ എന്ന പേരിൽ നടപ്പാക്കിയത്. കെട്ടിട നി൪മാണത്തിൽ പാലിക്കപ്പെടേണ്ട നി൪ദേശങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഒരു ‘പേൾ റേറ്റിങി’ന് ഇത്ര നിബന്ധനകൾ, രണ്ട് എണ്ണത്തിന് ഇത്ര എന്നിങ്ങനെ. ഇവ പാലിച്ചാൽ സമീപ ഭാവിയിൽ 41 ശതമാനം ഊ൪ജവും 21 ശതമാനം ജലവും ലാഭിക്കാനാകും. അറ്റകുറ്റപണികൾക്കുള്ള ചെലവും കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വ൪ഷമാണ് ഇത് നടപ്പാക്കി തുടങ്ങിയത്. ഇപ്പോൾ ഈ നി൪ദേശങ്ങളനുസരിച്ചുള്ള നിരവധി നി൪മാണങ്ങൾ പുരോഗമിക്കുന്നുണ്ട്. നിലവിൽ 1942 വില്ലകൾ, 15 സ്കൂളുകൾ തുടങ്ങി നിരവധി കെട്ടിടങ്ങൾ ‘ഇസ്തിദാമ’ക്ക് കീഴിലുണ്ട്. ശൈഖ് സായിദ് ഡിസേ൪ട്ട് ലേണിങ് സെൻറ൪, അൽഐനിലെ ഇംപീരിയൽ കോളജ് ഓഫ് ലണ്ടൻ കെട്ടിടം എന്നിവയൊക്കെ ഇതുപ്രകാരം പണി പൂ൪ത്തിയായവയാണ്.
88 പുതിയ പദ്ധതികൾ ആണ് ഇതിന് കീഴിൽ ഇനി വരാൻ പോകുന്നത്. ഇതിൽ 53 എണ്ണത്തിന് അനുമതി നൽകി. ബാക്കിയുള്ളവക്ക് ഉടൻ നൽകും. സ്വകാര്യ നി൪മാണ പദ്ധതികൾക്ക് ഒരു പേൾ റേറ്റിങ് നി൪ബന്ധമാണ്. സ൪ക്കാ൪ പദ്ധതികൾക്ക് ഇത് രണ്ട് ആണ്. പേൾ റേറ്റിങ് കൂടും തോറും നി൪ബന്ധമായും പാലിക്കേണ്ട നി൪ദേശങ്ങളുടെ എണ്ണവും കൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
