Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യന്‍ അംബാസഡറും...

ഇന്ത്യന്‍ അംബാസഡറും പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യന്‍ അംബാസഡറും പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി
cancel

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡ൪ ജെ. എസ്. മുകുളും ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ബദ൪ ബിൻ സഊദ് ബിൻ ഹരീബ് അൽ ബുസൈദിയും കൂടിക്കാഴ്ച നടത്തി. മുഅസ്ക൪ ബൈത്തുൽ ഫലാജിലെ മന്ത്രിയുടെ ഓഫീസിലാണ് കുടിക്കാഴ്ച നടന്നത്. ഇന്ത്യയും ഒമാനും തമ്മിൽ നിലനിൽക്കുന്ന സൗഹൃദ ബന്ധം വിലയിരുത്തുകയും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ച൪ച്ച ചെയ്യുകയും ചെയ്തു.
ഒമാൻ സന്ദ൪ശിക്കുന്ന ബ്രിട്ടൻെറ ചീഫ് ഓഫ് ജനറൽ സ്റ്റാഫും പട്ടാള കമാൻഡറുമായ സ൪ പീറ്റ൪ വാളും ഒമാൻ പ്രതിരോധ മന്ത്രിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാനും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്ന സൈനിക സഹകരണ ബന്ധം ഇരുരാജ്യങ്ങളും വിലയിരുത്തി.
ഒമാനിലെ ബ്രിട്ടിഷ് അംബാസഡറും സ൪ പീറ്റ൪ വാളിനെ അനുഗമിക്കുന്ന പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
TAGS:
Next Story