Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലയാളി വ്യാപാരിക്ക്...

മലയാളി വ്യാപാരിക്ക് 31,700 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

text_fields
bookmark_border
മലയാളി വ്യാപാരിക്ക് 31,700 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
cancel

മസ്കത്ത്: സൂപ്പ൪മാ൪ക്കറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് ഒമാൻ സ്വദേശികൾ മലയാളി വ്യാപാരിക്കെതിരെ നൽകിയ കേസിൽ പരാതിക്കാ൪ മലയാളിക്ക് 31,700 ഒമാനി റിയാൽ (ഏകദേശം 41.84 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ഒമാൻ കോടതി വിധിച്ചു. സൂറിലെ അപ്പീൽകോടതിയാണ് ഒമ്പത് മാസത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കണ്ണൂ൪ മട്ടന്നൂ൪ സ്വദേശി അസീസ് കണിയാം കുന്നുമ്മലിന് അനൂകൂലമായി വിധി പുറപ്പെടുവിച്ചത്.
ഒമാൻെറ വിവിധയിടങ്ങളിൽ അജ്മൽ ഷോപ്പിങ്സെൻറ൪ എന്ന പേരിൽ സ്ഥാപനം നടത്തുന്ന അസീസ് സൂറിലെ ശരിയ്യയിൽ സൂപ്പ൪മാ൪ക്കറ്റ് സ്വന്തമാക്കുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. രണ്ട് സ്വദേശികളുടെ പേരിലുള്ള ഈ സ്ഥാപനം 60,000 റിയാൽ നൽകിയാണ് 2009 ജൂലൈയിൽ അസീസ് സ്വന്തമാക്കുന്നത്. ഇതിൽ 51,000 റിയാൽ കടയുടെ വിലയും 9,000 റിയാൽ സ്ഥാപനത്തിൻെറ ഉടമകൾ നേരത്തേ വരുത്തിവെച്ച ബാധ്യത ഏറ്റെടുത്തത് കൂടിയായിരുന്നു. ഈ ബാധ്യതകൾ ഘട്ടംഘട്ടമായി തീ൪ക്കുന്നതിനിടെയാണ് നേരത്തേയുള്ള വൈദ്യുതി ചാ൪ജടക്കമുള്ള 6000 റിയാലിൻെറ അധിക ബാധ്യതകൂടി വന്നത്. ഇത് നേരത്തേയുള്ള ഉടമകൾ ഏറ്റെടുക്കണമെന്ന് അസീസ് ആവശ്യപ്പെട്ടപ്പോൾ സ്വദേശികൾ വിസമ്മതിച്ചു. കരാ൪പ്രകാരം അധികബാധ്യത കൂടി പുതിയ ഉടമകളാണ് നൽകേണ്ടതെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. അധികബാധ്യത ഏറ്റെടുക്കില്ളെന്ന് അസീസും സ്പോൺസറും ഉറച്ച നിലപാടെടുത്തതോടെ പഴയ സ്ഥാപന ഉടമകൾ സൂ൪ പ്രാഥമികകോടതിയിൽ അഭിഭാഷകൻ മുഖേന കേസ് ഫയൽ ചെയ്തു.അസീസ് വഞ്ചനകാണിച്ചെന്നും 2,20,000 റിയാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാൽ, വാദം കേട്ട് രേഖകൾ പരിശോധിച്ച കോടതി അസീസിൽ നിന്ന് അതുവരെ കൈപറ്റിയിരുന്ന 43,319 റിയാൽ മടക്കി നൽകി കെട്ടിടം ഏറ്റെടുക്കാൻ സ്വദേശികളോട് നി൪ദേശിച്ച്് വിധി പുറപ്പെടുവിച്ചു. വിധിക്കെതിരെ സ്വദേശികൾ സൂ൪ അപ്പീൽകോടതിയിൽ അപ്പീൽ നൽകി. മാസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിൽ അപ്പീൽകോടതിയും കീഴ്കോടതിയുടെ വിധി ശരിവെച്ചു. തങ്ങൾ പരമോന്നതകോടതിയെ സമീപിക്കുമെന്ന് ഭീഷണി മുഴക്കിയ പരാതിക്കാ൪ പക്ഷെ, സമയപരിധി പിന്നിട്ടിട്ടും അപ്പീൽ നൽകിയില്ല. അപ്പീൽകോടതിയുടെ വിധി നടപ്പാക്കാതെ ഇവ൪ ഒളിവിൽ പോയതിനാൽ റോയൽ ഒമാൻ പൊലീസ് ഇവ൪ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. അതിനിടെ, പരാതിക്കാരിൽ ഒരാൾ അടുത്തിടെ ഒമാനിൽ നടന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥിയായി. ഇദ്ദേഹത്തിൻെറ ബാനറുകളും പോസ്റ്ററുകളും പ്രചരിക്കുന്നതിനിടയിൽ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തടവിലായതോടെ ഇവരെ മോചിപ്പിക്കാനായി പ്രമുഖ൪ ഇടപെട്ട് ഒത്തുതീ൪പ്പ് ച൪ച്ചകൾ തുടങ്ങി.
നിരവധി ഉപാധികൾ ച൪ച്ച ചെയ്ത ശേഷം 31,1700 റിയാൽ അസീസിന് നഷ്ടപരിഹാരം നൽകാനും കട അദ്ദേഹത്തിന് തന്നെ വിട്ടുകൊടുക്കാനും സ്വദേശികൾ സമ്മതിച്ചു.
ഒത്തുതി൪പ്പ് അംഗീകരിച്ച കോടതി ജഡ്ജി മലയാളി വ്യാപാരി തങ്ങൾക്ക് യാതൊരു ബാധ്യതയുമുണ്ടാക്കിയിട്ടില്ളെന്ന് ചേംബ൪ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയ രേഖ കൂടി നൽകാൻ ഉത്തരവിട്ടാണ് കഴിഞ്ഞദിവസം കേസ് അവസാനിപ്പിച്ചത്.
22 വ൪ഷമായി ഒമാനിൽ കഴിയുന്ന തനിക്ക് ഇന്നാട്ടിലെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം പതിൻമടങ്ങ് വ൪ധിപ്പിക്കുന്നതായിരുന്നു കോടതിയുടെ വിധിയെന്ന് അസീസ് പറയുന്നു. ഒമ്പതുമാസം തീ തിന്നുവെങ്കിലും ഒമാനിൽ നിയമത്തിന് മുന്നിൽ സ്വദേശിയും പ്രവാസിയും തുല്യരാണെന്ന് വിധി വ്യക്തമാക്കുന്നു. പലപ്പോഴും വിദേശത്ത് നിയമപോരാട്ടങ്ങൾക്ക് മുതിരാതെ അനീതികൾക്ക് മുന്നിൽ മുട്ടുമടക്കി പിൻവാങ്ങുന്ന പ്രവാസികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് തൻെറ അനുഭവമെന്നും അസീസ് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story