Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightക്രിസ്മസ് ആഘോഷത്തിന്...

ക്രിസ്മസ് ആഘോഷത്തിന് നാടൊരുങ്ങി

text_fields
bookmark_border
ക്രിസ്മസ് ആഘോഷത്തിന് നാടൊരുങ്ങി
cancel

മനാമ: ക്രിസ്മസ് ആഘോഷിക്കാൻ നാടൊരുങ്ങി. സ്റ്റാറുകളും സാന്താ ക്ളോസുകളും ക്രിസ്മസ് ട്രീകളും വാങ്ങാനുള്ള തിരക്കാണ് ഷോപുകളിൽ. വലിപ്പം കുറഞ്ഞതും കൂടിയതുമായ വൈവിധ്യമാ൪ന്ന ക്രിസ്മസ് ട്രീകളാണ് വിപണിയിലുള്ളത്. ഹൈപ൪ മാ൪ക്കറ്റുകളിൽ പ്രത്യേക ക്രിസ്മസ് കൗണ്ടറുകൾതന്നെ തുറന്നിട്ടുണ്ട്. ക്രിസ്മസ് ആശംസ കാ൪ഡുകൾക്കും ആവശ്യക്കാ൪ ഏറെയാണ്. ബേക്കറികളിൽ പ്രത്യേക ക്രിസ്മസ് കേക്കുകൾ ഒരുങ്ങിക്കഴിഞ്ഞു.
ച൪ച്ചുകളിൽ കരോൾ സ൪വീസുകൾ സജീവമായി. വീടുകളിൽ കയറിയിറങ്ങിയുള്ള കരോൾസും നടക്കുന്നു. സാന്താ ക്ളോസിൻെറയും ക്രിസ്മസ് ട്രീകളുടെയും മൽസരങ്ങളും അരങ്ങേറുന്നു. തുട൪ന്നുള്ള ദിവസങ്ങളിൽ ക്രിസ്മസ് സംഗമങ്ങൾ നടക്കും. ബന്ധുക്കളും സുഹൃത്തുക്കളും വീടുകൾ സന്ദ൪ശിച്ച് ആശംസ കൈമാറും.ലീവ് കിട്ടിയവ൪ ക്രിസ്മസ് ആഘോഷിക്കാൻ നാടുപിടിച്ചു. വിമാനങ്ങളിൽ ക്രിസ്മസ് തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. നാട്ടിലെ കുടുംബങ്ങൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ മാത്രം ചുരുങ്ങിയ ദിവസം ലീവെടുത്ത് പോകുന്നവരുമുണ്ട്.

Show Full Article
TAGS:
Next Story