കുവൈത്ത് സിറ്റി: ചരിത്രപരമായി മികച്ച വ്യാപാര, ഉഭയകക്ഷി ബന്ധമുള്ള ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം പൂ൪വ്വാധികം ശക്തിയോടെ മുന്നോട്ടുപോവുകയാണെന്ന് ഇന്ത്യൻ അംബാസഡ൪ സതീഷ് സി. മേത്ത അഭിപ്രായപ്പെട്ടു. ഈ വ൪ഷം തൃപ്തികരമായ രീതിയിലായിരുന്ന ബന്ധം വരും വ൪ഷം കൂടുതൽ മികച്ചതാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. വ൪ഷാവസാനത്തോടനുബന്ധിച്ച് എംബസിയിൽ മാധ്യമപ്രവ൪ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മികച്ച സാമ്പത്തിക ശക്തിയായി വള൪ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ 2010-11 സാമ്പത്തിക വ൪ഷത്തെ വള൪ച്ചാ നിരക്ക് 8.6 ശതമാനമാണ്. ഐ.ടി, നി൪മാണ, ആരോഗ്യ മേഖലകളിലെല്ലാം തന്നെ അഭൂതപൂ൪വമായ വള൪ച്ചയാണ് ഉണ്ടായിട്ടുള്ളത് -അദ്ദേഹം പറഞ്ഞു. കുവൈത്തുമായുള്ള വ്യാപാര ബന്ധത്തിലും വൻ മുന്നേറ്റമാണുള്ളത്. ഈ വ൪ഷം കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി വരുമാനം 1000 കോടി ഡോള൪ കടന്നു. പത്ത് ശതമാനത്തിൽ കൂടുതൽ വാ൪ഷിക വള൪ച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള ഇറക്കുമതിയും ഏറെ വ൪ധിച്ച് 190 കോടി ഡോളറിലെത്തി. ഇന്ത്യ ഏറ്റവും കൂടുതൽ പെട്രാളിയം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത് -അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈത്തിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ വരവും വ൪ധിച്ചിട്ടുണ്ട്. 2010ൽ 71,000 തൊഴിൽ കരാറുകൾക്ക് എംബസി അംഗീകാരം നൽകിയപ്പോൾ ഈ വ൪ഷം നവംബറിലെ കണക്കുപ്രകാരം തന്നെ കരാറുകളുടെ എണ്ണം 73,000 ആയി. കോൺസുല൪ സ൪വീസുകളുടെ എണ്ണം 1,47,000 ൽനിന്ന് 1,60,000 ആയി-അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ച൪ച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യൻ നിലപാട് എന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അംബാസഡ൪ പറഞ്ഞു. ഫസ്റ്റ് സെക്രട്ടറിമാരായ വിനോദ് കുമാ൪, വിധു പി. നായ൪ എന്നിവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2011 10:02 AM GMT Updated On
date_range 2011-12-22T15:32:18+05:30ഇന്ത്യ-കുവൈത്ത് ബന്ധം മുന്നോട്ട്: അംബാസഡര്‍
text_fieldsNext Story