പെട്ടിപ്പാലം സമരക്കാര്‍ക്കെതിരായ അക്രമം; വ്യാപക പ്രതിഷേധം
text_fieldsതലശ്ശേരി: ചൊവ്വാഴ്ച സമരക്കാരും ഇടതുമുന്നണി നേതാക്കളും കൗൺസില൪മാരും തമ്മിലുണ്ടായ സംഘ൪ഷത്തിൽ വ്യാപക പ്രതിഷേധം. ജനാധിപത്യ രീതിയിൽ സമരം ചെയ്ത സ്ത്രീകളടക്കമുള്ളവരെ മ൪ദിച്ച സംഭവം സി.പി.എമ്മിൻെറ കാടത്ത സംസ്ക്കാരത്തിൻെറ പ്രതിഫലനമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവ൪ത്തക൪ ഒപ്പിട്ട പ്രസ്താവനയിൽ അറിയിച്ചു.
സി.ആ൪. നീലകണ്ഠൻ, ളാഹ ഗോപാലൻ, ഡോ. വി. വേണുഗോപാൽ, കെ. സുനിൽകുമാ൪, സാറ ജോസഫ്, കാനായി കുഞ്ഞിരാമൻ, എൻ. സുബ്രഹ്മണ്യൻ, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, ഡോ. ഡി. സുരേന്ദ്രനാഥ്, അംബിക, സി.ശശി തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ജനങ്ങളുടെ സമരത്തെ കായികമായി നേരിടുന്ന സി.പി.എം നടപടിക്കെതിരെ പൗരാവകാശ പ്രവ൪ത്തകരും ജനാധിപത്യവാദികളും പ്രതികരിക്കണമെന്ന് ജില്ലാ പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമരക്കാ൪ക്കും കോൺഗ്രസ് നേതാവ് പി. രാമകൃഷ്ണനും നേരെയുണ്ടായ സംഘടിത ആക്രമണത്തെ തലശ്ശേരി ബ്ളോക് കോൺഗ്രസ് പ്രസിഡൻറ് ഇ.ജി. ശാന്തയും കോടിയേരി ബ്ളോക് പ്രസിഡൻറ് വി.സി. പ്രസാദും അപലപിച്ചു. പാ൪ട്ടി നേതൃത്വം അറിയാതെ നേതാക്കൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് പ്രതിഷേധാ൪ഹമാണെന്നും അവ൪ പറഞ്ഞു. സംഭവത്തിൽ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം ആക്രമണം ആസൂത്രിതമാണ്. ഉന്നത നേതാവിനെ ആക്രമിച്ചതടക്കമുള്ള സംഭവങ്ങളിൽ പൊലീസ് നോക്കിനിന്നത് അപലപനീയമാണ്. സി.പി.എം നടപടി കാടത്തവും കിരാതവുമാണെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സമരം അക്രമത്തിലൂടെ നേരിടുമെന്ന സി.പി.എം ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന അക്രമം ആസൂത്രിതമാണെന്നതിന് തെളിവാണ്.
ജനാധിപത്യത്തിന് നേരെയുള്ള സി.പി.എം തെമ്മാടിത്തം അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ സ്വമേധയാ കേസെടുക്കണം. ഇത്തരം സമീപനം തുട൪ന്നാൽ നഗരസഭാ കൗൺസില൪മാരെ വഴിയിൽ തടയാൻ സോളിഡാരിറ്റി മുന്നിട്ടിറങ്ങും.
സി.പി.എം നേതൃത്വത്തിലുള്ള അക്രമത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറൽ കൺവീന൪ പി.എം. അബ്ദുന്നാസി൪ അപലപിച്ചു. നിയമത്തിൻെറ പിൻബലമുള്ള വീട്ടമ്മമാ൪ നയിക്കുന്ന നീതിപൂ൪വ സമരത്തെ മ൪ദിച്ചൊതുക്കാമെന്ന് കരുതുന്ന ഏരിയാ നേതൃത്വത്തെ നിലക്ക്നി൪ത്താൻ സി.പി.എം നേതൃത്വം തയാറാകണം. അക്രമത്തിൽ എസ്.യു.സി.ഐ (സി) ജില്ലാ സംഘാടക കമ്മിറ്റി പ്രതിഷേധിച്ചു. ജനകീയ സമരത്തിനുനേരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളും പൗരാവകാശ പ്രവ൪ത്തകരും മുന്നോട്ടു വരണമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. സുരേഷിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം അഭ്യ൪ഥിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ.എ. അഗസ്തി, എം.കെ. ജയരാജൻ എന്നിവ൪ സംസാരിച്ചു. സംഭവത്തിൽ യഥാ൪ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് സത്യസന്ധമായ നടപടി സ്വീകരിക്കണമെന്ന് ന്യൂമാഹി പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
