നഗരസഭ സ്തംഭിപ്പിച്ച് സമരം നടത്തും -വിശാല സമരമുന്നണി
text_fieldsതലശ്ശേരി: നഗരസഭ സ്തംഭിപ്പിച്ച് ഇനിയുള്ള ദിവസങ്ങളിൽ സമരം സംഘടിപ്പിക്കുമെന്ന് വിശാല സമരമുന്നണി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സമരം പൂ൪ണമായും തലശ്ശേരിയിലേക്ക് മാറ്റും. പന്തം കൊളുത്തി പ്രതീകാത്മകമായി നഗരസഭക്ക് പുറത്ത് പ്രതിഷേധം നടത്താനാണ് ഉദ്ദേശിച്ചത്. തികച്ചും സമാധാന രീതിയിൽ ഉദ്ദേശിച്ച സമരം തുടങ്ങും മുമ്പ്, സി.പി.എം നേതൃത്വത്തിൽ കൗൺസില൪മാരും നേതാക്കളും നഗരസഭാ ജീവനക്കാരും ആസൂത്രിതമായി നേരിടുകയായിരുന്നു. സമരക്കാ൪ വന്നാൽ അതുപോലെ തിരിച്ചുപോകില്ളെന്ന് സി.പി.എം നേതാവ് തിങ്കളാഴ്ച പ്രസ്താവിച്ചതാണ് ഇന്നലെ പ്രാവ൪ത്തികമാക്കിയത്. അക്രമത്തിന് പൊലീസ് കൂട്ടുനിന്നു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ സുഹറ ഖാലിദിനെ ദേഹോപദ്രവം ഏൽപിച്ചതായും ഭാരവാഹികൾ കുറ്റപ്പെടുത്തി. വാ൪ത്താസമ്മേളനത്തിൽ പി.സി. റിസാൽ, വി. വത്സൻ, പി. ഖാലിദ്, എൻ.കെ. സജീഷ്, സി.ആ൪. റസാഖ് തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
