കോട്ടക്കുന്നില്‍ പ്രവേശഫീസ് പിരിക്കുന്നത് ജനുവരിയിലേക്ക് മാറ്റി
text_fieldsമലപ്പുറം: പ്രതിഷേധങ്ങൾക്കിടെ കോട്ടക്കുന്നിലെ പ്രവേശഫീസ് പിരിക്കുന്നത്് ജനുവരി ഒന്നിലേക്ക് നീട്ടി. മലപ്പുറം ക്രാഫ്റ്റ്സ് മേളയോടനുബന്ധിച്ച് പ്രവേശഫീസ് പിരിക്കുന്നത് തിരക്ക് രൂക്ഷമാക്കുമെന്നതിനാലാണ് ജനുവരി ഒന്നിലേക്ക് മാറ്റാൻ കാരണമെന്ന് നഗരസഭ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു. സുരക്ഷാ സംവിധാനമില്ലാത്തതും പിരിവുകാരുടെ കുറവും ഇതിന് കാരണമാണ്. കോട്ടക്കുന്നിലേക്ക് അഞ്ച് രൂപ പ്രവേശ ഫീസ് പിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ മാ൪ച്ച് നടത്താനിരിക്കെയാണ് ഫീസ് പിരിവ് ഒന്നിലേക്ക് മാറ്റിയത്. തുട൪ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന മാ൪ച്ച് മാറ്റി.
അതേസമയം, കോട്ടക്കുന്ന് അമ്യൂസ്മെൻറ് പാ൪ക്ക് നടത്തിപ്പ് സംബന്ധിച്ച നഗരസഭാ ഉപസമിതിയുടെ തീരുമാനം കൗൺസിൽ അംഗീകരിച്ചു. ഇതോടെ അമ്യൂസ്മെൻറ് പാ൪ക്കിലേക്കുള്ള പ്രവേശഫീസ് 20 രൂപയാക്കി. ഇത് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം 25 രൂപയിൽ കുറവുള്ള റൈഡിൽ ഒരു പ്രാവശ്യം കയറാം. പിന്നീട് കയറുന്നതിന് വെവ്വേറെ ടിക്കറ്റ് നൽകണം. എല്ലാ റൈഡും ഉപയോഗിക്കുന്നതിന് 220 രൂപയുടെ പാക്കേജുണ്ട്. കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവ൪, എൽ.പി, യു.പി സ്കൂളുകൾ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അയൽക്കൂട്ടങ്ങൾ (സി.ഡി.എസിൻെറ കത്ത് കൊണ്ടുവന്നാൽ മാത്രം) എന്നിവ൪ക്ക് 100 രൂപയാണ് നിശ്ചയിച്ചത്. ഹൈസ്കൂളിന് 125 രൂപയും സ്പെഷൽ സ്കൂളുകൾക്ക് 50 രൂപയുമാണ്. കിഡ്സ് പാ൪ക്കിലെ ആറ് റൈഡുകൾക്ക് 25 രൂപയാണ് നിരക്ക്. സിങ് ചെയ൪, ഫ്രീ ഹാൾ, മിനി ട്രെയിൻ, കിഡ്സ് പൂൾ, ഹോഴ്സ് എം.ജി.ആ൪, ഫിഷ് എം.ജി.ആ൪ എന്നിവക്ക് 10 രൂപ വീതം നൽകേണ്ടിവരും.
അതേസമയം, കോട്ടക്കുന്നിലേക്ക് പ്രവേശഫീസ് ജനുവരി ഒന്നിന് പിരിക്കാൻ തുടങ്ങുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
