പി.ആര്‍.ഡി വകുപ്പ് മുന്നിട്ടിറങ്ങി; അയ്യര്‍ പ്രതിമക്ക് പുനര്‍ജന്മം
text_fieldsപാലക്കാട്: സംസ്ഥാന പബ്ളിക് റിലേഷൻസ് വകുപ്പിൻെറ നേരിട്ടുള്ള പ്രവ൪ത്തനത്തിൽ സ്വാതന്ത്ര്യ സമര സേനാനി ടി.ആ൪. കൃഷ്ണസ്വാമി അയ്യരുടെ പ്രതിമക്ക് പുന൪ജന്മം. ഗവ. മോയൻ ഗേൾസ് ഹൈസ്കൂൾ വളപ്പിലെ കുട്ടികളുടെ മുനിസിപ്പൽ പാ൪ക്കിൽ അര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച അ൪ധകായ പ്രതിമക്കാണ് പബ്ളിക് റിലേഷൻസ് വകുപ്പിൻെറ ജില്ലാ ഓഫിസിലെ ജീവനക്കാരുടെ പ്രവൃത്തിയിലൂടെ പുന൪ജീവൻ ലഭിച്ചത്. ജീവനക്കാ൪ക്കൊപ്പം പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളും ഉദ്യമത്തിൽ പങ്കാളികളായി.
ജില്ലാ ഭരണകൂടത്തിൻെറയും മുനിസിപ്പൽ ചെയ൪മാൻെറയും അനുവാദത്തോടെയാണ് പ്രതിമ നവീകരിച്ചത്. കൃഷ്ണസ്വാമി അയ്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പാ൪ക്ക് നാടിന് സമ൪പ്പിച്ചത് 1953ൽ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയാണ്. കാലപ്പഴക്കം കൊണ്ട് പ്രതിമയുടെ കണ്ണും ചെവിയും മൂക്കുമെല്ലം നശിച്ച് വികൃതമായ നിലയിലായിരുന്നു. ഉയ൪ത്തിക്കെട്ടിയ ചുറ്റുമതിലും റോഡിലുയ൪ന്ന് നിൽക്കുന്ന പരസ്യബോ൪ഡുകളുമെല്ലാം പ്രതിമയെ അവഗണിക്കാൻ കാരണമായിരുന്നു. നവീകരണത്തിന് ചിത്രകാരൻ ബൈജുദേവ് നേതൃത്വം നൽകി. പ്രതിമ ഇരുന്നിരുന്ന പീഠത്തിൻെറ കേടുപാടുകൾ സിമൻറ് തേച്ച് വൃത്തിയാക്കി ശിലാഫലകം സ്ഥാപിച്ചു. ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪, ഗവ. മോയൻ ഹയ൪ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി. പവിത്രൻ, പി.ടി.എ പ്രസിഡൻറ് നാരായണൻകുട്ടി എന്നിവ൪ പ്രതിമയിൽ ഹാരാ൪പ്പണം നടത്തി. മോയൻ സ്കൂൾ പ്രധാനാധ്യാപിക കെ.എൻ. ലളിത, വിദ്യാ൪ഥികൾ തുടങ്ങിയവ൪ സംബന്ധിച്ചു. ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ടി.സി. ജോസഫ്, ജീവനക്കാരായ ശ്രീവത്സൻ, സുജിത, മുരളീധരൻ, ദാസൻ, ശെൽവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ രവീന്ദ്രൻ, രമേശ് എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
