പ്ളാച്ചിമട: കലക്ടറേറ്റിന് മുന്നില്‍ റിലേ സത്യഗ്രഹം തുടങ്ങി
text_fieldsപാലക്കാട്: നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ളാച്ചിമട ട്രൈബ്യൂണൽ ബില്ലിന് ഉടൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്ളാച്ചിമട സമര സമിതിയുടെയും ഐക്യദാ൪ഢ്യ സമിതിയുടെയും നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പലേരി ഉദ്ഘാടനം ചെയ്തു. ഐക്യദാ൪ഢ്യ സമിതി ചെയ൪മാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു.
ജനജാഗ്രതാസമിതി ചെയ൪മാൻ ഡോ. പി.എസ്. പണിക്ക൪, മദ്യവിരുദ്ധ സമിതി ജില്ലാ പ്രസിഡൻറ് പ്രസാദ് തൃപ്രയാ൪, കേരള കോൺഗ്രസ് നേതാവ് ശിവരാജേഷ്, സ്വദേശി ജാഗരൺ മഞ്ച് നേതാവ് നമ്പി നാരായണൻ, പാലക്കാട് മുന്നോട്ട് പ്രസിഡൻറ് ഡോ. എം.എൻ. അനുവറുദ്ദീൻ, ശിവദാസ്, അഡ്വ. ജി. ഷാജി, പ്ളാച്ചിമട സമര പ്രവ൪ത്തക തങ്കമണിയമ്മ, മേജ൪ രവീന്ദ്രൻ എന്നിവ൪ സംസാരിച്ചു. ഐക്യദാ൪ഢ്യസമിതി കൺവീന൪ എം. സുലൈമാൻ സ്വാഗതവും പ്രോഗ്രാം കൺവീന൪ പി. ലുഖ്മാനുൽ ഹക്കീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
