ആശ്വാസകിരണം പദ്ധതി വിപുലമായി നടപ്പാക്കും
text_fieldsപാലക്കാട്: പരസഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്നവരുടെയും കിടപ്പായ രോഗികളുടെയും പരിചാരക൪ക്ക് ധനസഹായം നൽകുന്ന ജില്ലാ പഞ്ചായത്തിൻെറ ‘ആശ്വാസകിരണം’ പദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻെറ അധ്യക്ഷതയിൽ ചേ൪ന്ന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമാ൪, മുനിസിപ്പൽ ചെയ൪മാന്മാ൪ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം. മേഖലയിൽ ആദ്യം പദ്ധതി പൂ൪ത്തിയാക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റാൻ യോഗം തീരുമാനിച്ചു. അലോപ്പതി-ആയു൪വേദ-ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസ൪മാ൪, ജില്ലാ സാമൂഹികക്ഷേമ ഓഫിസ൪, സി.ഡി.പി.ഒമാ൪, സാമൂഹിക സുരക്ഷാ മിഷൻ ലേബ൪ ഓഫിസ൪ മുഹമ്മദ്, പ്രോഗ്രാം കോ ഓഡിനേറ്റ൪ ഷാജി തുടങ്ങിയവ൪ പങ്കെടുത്തു. ഇതിനുള്ള അപേക്ഷ ഡിസംബ൪ 31നകം ബന്ധപ്പെട്ട സി.ഡി.പി.ഒമാ൪ക്ക് നൽകണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
