പെണ്‍കുട്ടി പീഡനത്തിന് വിധേയയായത് ആലുവ റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപമെന്ന്
text_fieldsകോട്ടയം: വേണാട് എക്സ്പ്രസിൽ അവശനിലയിൽ കഴിഞ്ഞദിവസം കണ്ട പെൺകുട്ടി പീഡനത്തിന് വിധേയയായത് ആലുവ റെയിൽവേ ക്വാ൪ട്ടേഴ്സിനടുത്താണെന്ന് വ്യക്തമായി. ആലുവ സ്റ്റേഷനിലെ റെയിൽവേ പ്ളാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന് കീഴെ റെയിൽവേ ക്വാ൪ട്ടേഴ്സിന് മുന്നിലുള്ള മറയിൽ വെച്ചാണ് പീഡനത്തിനിരയായതെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് സി.ഐയും സംഘവും ആലുവ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച പെൺകുട്ടിയെ തെളിവെടുപ്പിന് എത്തിച്ചിരുന്നു. സംഭവത്തിൽ പ്രാഥമികാന്വേഷണം പൂ൪ത്തിയാക്കി തുട൪ നടപടികൾക്കായി കേസ് ആലുവ പൊലീസിന് കൈമാറിയതായി കേസ് അന്വേഷിക്കുന്ന കോട്ടയം ഈസ്റ്റ് സി.ഐ റിജോ പി.ജോസഫ് പറഞ്ഞു.
കുട്ടിയെ താമസിപ്പിച്ചിരിക്കുന്ന കോട്ടയം സാന്ത്വനം അഭയകേന്ദ്രത്തിലെ തെലുങ്ക് ഭാഷ വശമുള്ള സ്ത്രീയും തെലുങ്കറിയാവുന്ന കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഗോപൻ എന്ന കോൺസ്റ്റബിളുമാണ് പെൺകുട്ടിയുമായി സംസാരിച്ചത്. മലയാളം കേട്ടാൽ മനസ്സിലാകുന്ന പെൺകുട്ടി മറുപടി പറയുന്നത് തെലുങ്കിലാണ്. പീഡിപ്പിച്ചയാളെ കണ്ടാലറിയുമെന്നും ഇയാൾ മലയാളമല്ലാത്ത മറ്റ് ഏതോ ഭാഷ സംസാരിച്ചതായും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ബന്ധുക്കളിൽ ചിലരും തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിൽ മുമ്പും കുട്ടി പീഡനത്തിന് വിധേയയായെന്ന് തെളിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
